
ഇക്വദോറിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആഘോഷപൂര്‍വ്വമാണ് അവര്‍ ഈസ്റ്റര്‍ കൊണ്ടാടുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കൂടുതലുള്ള രാജ്യമായതിനാൽ ഈസ്റ്റര്‍ വളരെ ഗൌരവമായി ആണ് ഇവര്‍ ആഘോഷിക്കുക. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനും അവരുടെ വിശ്വാസത്തെ ഏറ്റ് പറയുന്നതിനും ഉള്ള ദിനമാണ് ഇത്. അന്നേദിവസം എല്ലാവരും പള്ളിയില്‍ പോകുന്നതിനു പ്രത്യേകം ശ്രദ്ധിക്കുന്നു.
മറ്റുരാജ്യങ്ങളിലെ പോലെ തന്നെ ഈസ്റ്റര്‍ മുട്ട കൈമാറുന്നത് ഇക്വദോറിലെയും പ്രധാന ഈസ്റ്റര്‍ വിനോദമാണ്. ഈസ്റ്റര്‍ മുട്ട കൈമാറുന്ന രസകരമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കുട്ടികൾ ഈസ്റ്റർ ആഘോഷിക്കുന്നതിൻറെ കാരണങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് ഉറപ്പുവരുത്തുന്നതിനും ഇക്കാലത്തും അതിന്റെ അർഥം നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്തുവാനും മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നു.