ബൊളീവിയയിലെ ഈസ്റ്റര്‍

ബൊളീവിയയില്‍ വളരെ ആഘോഷ പൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് ഈസ്റ്റര്‍. ഈസ്റ്റര്‍ ഇവിടെ അറിയപ്പെടുന്നത് പെസഹ എന്ന പേരിലാണ്. ഈസ്റ്റര്‍ കുര്‍ബാനയ്ക്ക്  ദേവാലയത്തിന്റെ പ്രധാന വാതിലിലായി ഒരു തിരി തെളിച്ചു വെച്ചിരിക്കും. വിശ്വാസികള്‍ ആ തിരിയില്‍ നിന്നും വെളിച്ചം തങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന തിരിയിലേയ്ക്ക് പകരും. കുര്‍ബാന തീരുന്നത് വരെ ഈ തിരികള്‍ വിശ്വാസികള്‍ കത്തിച്ചു പിടിക്കും. ഈസ്റ്ററിനോടു അനുബന്ധിച്ചുള്ള ബൊളീവിയക്കാരുടെ ഇടയിലുള്ള ഒരു ആചാരമാണ് ഇത്.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ വലിയ രീതിയില്‍ ബൊളീവിയക്കാരുടെ ഇടയില്‍ പതിവില്ല എങ്കിലും ഈസ്റ്റര്‍ മുട്ടകളും ചോക്കളേറ്റുകൊണ്ട് കുട്ടികള്‍ക്കായി മുയല്‍കുഞ്ഞുങ്ങളെ ഉണ്ടാകുന്ന പതിവും സാധാരണയായി കണ്ടു വരുന്നു. മുട്ട ബൊളീവിയക്കാരേ സംബന്ധിച്ചിടത്തോളം ഒരു പുതിയ ജീവന്റെ പ്രതീകമാണ്. മുട്ടയുടെ ഓവല്‍ ആകൃതി കാലങ്ങളുടെ മാറ്റത്തെ സൂചിപ്പിക്കുന്നു. ഈ പ്രതീകാത്മകമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈസ്റ്ററിനു മുട്ട സമ്മാനിക്കുന്ന പതിവ് ബൊളീവിയക്കാരുടെ ഇടയില്‍ കടന്നു വരുന്നത്. പിന്നീട് മുട്ടകള്‍ക്കൊപ്പം ചോക്കളേറ്റ് നല്‍കുന്നതും ഒരു ശീലമായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.