ഏകദേശം അര നൂറ്റാണ്ടുവുകൾക്കു മുൻപുവരെ അൽബേനിയായിൽ മതപരമായ ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ പുനർനിർമ്മാണത്തിനായി ഏകാധിപതിയായിരുന്ന എൻവർ ഹോക്സ രാജ്യത്ത് ക്രിസ്തുമസ് പോലെ ഉള്ള എല്ലാ ആഘോഷങ്ങളും നിരോധിച്ചിരുന്നു. ഏകാധിപത്യം അവസാനിച്ചപ്പോൾ മതപരമായ ഉത്സവങ്ങളും ചടങ്ങുകളും തിരിച്ചെത്തി.
ഇന്ന് അൽബേനിയക്കാരോട് അവരുടെ മതത്തെക്കുറിച്ചു ചോദിച്ചാൽ പ്രതീക്ഷിക്കാവുന്ന ഒരു മറുപടിയുണ്ട്. “എന്റെ അമ്മയുടെ അമ്മ മുസ്ലീം ആയിരുന്നു. അച്ഛൻ ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല. എൻറെ മുത്തച്ഛൻ ഗ്രീക്ക് ഓർത്തഡോക്സ് ആണ്, പക്ഷെ ഞാൻ ഗൗരവത്തോടെ മതത്തെ സ്വീകരിക്കുന്നില്ല. ഒരു ദൈവമുണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു.” ഇങ്ങനെ പല മതവിശ്വാസങ്ങളാൽ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന വരുടെ സംസ്കാരത്തിൽ മതപരമായ ആഘോഷങ്ങൾ അവർക്കു സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.
ഈസ്റ്റർ എന്നാൽ ക്രിസ്തുവിന്റെ ഉയര്‍പ്പിനെക്കാള്‍ ഉപരിയായി സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുന്ന അവസരമായിയാണ് അവര്‍ കണക്കാക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കുന്നതിനും രാത്രി സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുന്നതിനും നടക്കുന്നതിനും ഉള്ള അവസരം ലഭിക്കുക ഈസ്റ്റർ ദിനത്തിലാകയാൽ ജാതിയോ മതമോ നോക്കാതെ എല്ലാ ആൾക്കാരും ഈസ്റ്റർ ദിന ആഘോഷത്തിൽ പങ്കെടുക്കും. ഈസ്റ്റർ നാളുകളിൽ ഇവിടെ ആളുകൾക്കു പ്രിയപ്പെട്ട ഒന്നാണ് കളർ ചെയ്ത മുട്ട. വിവിധ വർണ്ണങ്ങളിൽ മുക്കിയ മുട്ടകള്‍ ആളുകൾ പരസ്പരം കൈമാറുകയും ആശംസകൾ നേരുകയും ചെയ്യും.
മുസ്ലിം ഭൂരിപക്ഷമുള്ള യൂറോപ്പിലെ ഏക രാജ്യമാണ് അൽബേനിയ. ഇവിടുത്തെ ജനസംഖ്യയിൽ ഏതാണ്ട് 70 ശതമാനവും മുസ്ലീങ്ങളും, 20 ശതമാനം പേർ ഗ്രീക്ക് ഓർത്തഡോക്സും, ബാക്കി 10 ശതമാനം കത്തോലിക്കരും ആണ്.