
പ്രലോഭനങ്ങൾ വരുമ്പോൾ പിശാചുമായി സംഭാഷണമരുത്. പ്രാർത്ഥിക്കുക മാത്രം ചെയ്യുക. കാസാ സാന്താ മാർത്തയിൽ നടന്ന പ്രഭാതബലയിൽ (ഫെബ്രുവരി 10) ഫ്രാൻസീസ് പാപ്പാ വചന സന്ദേശം നൽകുകയായിരുന്നു. ആദത്തിനെയും ഹവ്വായെയും യേശുവിനെയും പിശാചു പരീക്ഷിക്കുന്നതു ഇന്നത്തെ വചന വായനകളിൽ നാം കാണുന്നു.
പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ പിശാചുമായി സംഭാഷണമരുത് മറിച്ച് ഇപ്രകാരം പ്രാർത്ഥിക്കുക: ദൈവമേ എന്നെ സഹായിക്കണമേ, കർത്താവേ ഞാൻ ബലഹീനനാണേ. എനിക്ക് നിന്നിൽ നിന്നു മറഞ്ഞിരിക്കേണ്ട ആവശ്യമില്ല.ഇതാണു ധൈര്യം ഇതാണു വിജയം “.
പിശാചുമായി നി സംഭാഷണം ആരംഭിക്കുമ്പോൾ പ്രലോഭനത്തെ അതിജീവിക്കാൻ നിനക്കു സാധിക്കാതെ വരുന്നു, പരാജയപ്പെടുന്നു.
ചെറിയ പ്രലോഭനങ്ങളിൽ പോലും വീഴാതെ നാം സൂക്ഷിക്കണം. വലിയ അഴിമതികൾ തുടങ്ങുന്നത് ചെറിയ കാര്യങ്ങളിൽ നിന്നാണ്, ഈ ചെറിയ കാര്യങ്ങളാണ് പിൽക്കാലത്തു വലിയ അഴിമതികളായി പുറത്തു വരുന്നത് .അതിനാൽ ദൈവത്തിന്റെ സഹായത്തിനായി നാം പ്രാർത്ഥിക്കണം.