
ദൈവവിളി എന്നത് ഒരു പദവിയല്ല, മറിച്ച് ശുശ്രൂഷയും അനുഗ്രഹവുമായി കാണാനുള്ള ഒരു ക്ഷണമാണെന്ന് ഓർമ്മപ്പെടുത്തി ബ്രസീലിലെ നതാല്‍ ബിഷപ്പ് ജെയിം വിയേര റോച്ച. യേശുവിനെപ്പോലെ ആകാനുള്ള ഒരു ക്ഷണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സമർപ്പിതജീവിതം പിതാവായ ദൈവം തന്റെ സഭയ്ക്ക് ആത്മാവിലൂടെ നൽകിയ സമ്മാനമാണ്. സമർപ്പിതർ ആത്മീയജീവിതത്തിന്റെ ചൈതന്യത്തിൽ ജീവിക്കുവാൻ വിളിക്കപ്പെട്ടവരാണ്. മറ്റുള്ളവരേക്കാൾ വിശുദ്ധരോ പ്രാധാന്യമുള്ളവരോ ആക്കുന്ന ഒരു പദവിയായിട്ടല്ല, മറിച്ച് യേശുവിനെപ്പോലെ മറ്റുള്ളവരുടെ സേവനത്തിനായി സമർപ്പിക്കപ്പെട്ടവരാണ് എന്ന ബോദ്ധ്യത്തിലേയ്ക്കാണ് വളരേണ്ടത്. ക്രിസ്തുവിനോടുള്ള ഐക്യത്തിൽ കൂടുതൽ ജീവിക്കുവാനുള്ള ഒരു ക്ഷണമാണിത്” – അദ്ദേഹം പറഞ്ഞു.