
“ഇനിമേല്‍ ഞാന്‍ ലോകത്തിലല്ല; എന്നാല്‍ അവര്‍ ലോകത്തിലാണ്. ഞാന്‍ അങ്ങയുടെ അടുത്തേക്ക് വരുന്നു. പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്കിയ അവിടുത്തെ നാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!” (യോഹ. 17:11).
ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകുന്ന ഈശോയുടെ പ്രാർത്ഥന. ഈശോയും പിതാവും ഒന്നായിരിക്കുന്നതു പോലെ നമ്മളും അവിടുത്തോട് ഒന്നായിരിക്കണമെന്നാണ് ഈശോയുടെ ആഗ്രഹം. ഈ ആഗ്രഹം പൂർത്തീകരിക്കുന്നതിനായാണ് ഈശോ കുർബാനയായി തീരുന്നത്. ദൈവൈക്യത്തിലേക്ക് മനുഷ്യനെ നയിക്കുന്ന കൂദാശയാണ് കുർബാന. ഇത് സാധ്യമാകുന്നത് കുർബാനസ്വീകരണത്തിലൂടെയാണ്. അതുകൊണ്ടാണ് കുർബാന സ്വീകരണത്തെ നാം ‘ദൈവൈക്യശുശ്രൂഷ’ എന്ന് വിശേഷിപ്പിക്കുന്നത്. യോഗ്യതയോടെ കുർബാന സ്വീകരിച്ച് ദൈവൈക്യം നമുക്ക് അനുഭവിക്കാം.
ഫാ. ആൽവിൻ mcbs