
“സ്നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. റൂഹാദ്ക്കുദശ പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന് കണ്ടു” (മത്തായി 3:16).
ഈശോയുടെ സാന്നിധ്യമുള്ളിടത്താണ് സ്വർഗ്ഗം തുറക്കപ്പെടുന്നതും റൂഹായുടെ ആവാസവും സംഭവിക്കുന്നത്. യോർദ്ദാനിലെ ഈ സംഭവങ്ങൾ ഇന്ന് നാം അനുഭവിച്ചറിയുന്നത് പരിശുദ്ധ കുർബാനയിലാണ്. പരിശുദ്ധ കുർബാന അർപ്പണത്തിൽ കർത്താവിന്റെ സിംഹാസനവും കബറിടവുമായ ബലിപീഠം സ്ഥിതി ചെയ്യുന്ന സ്വർഗ്ഗത്തിന്റെ പ്രതീകമായ മദ്ബഹ നമ്മുടെ മുമ്പിൽ തുറക്കപ്പെടുന്നു. റൂഹാക്ഷണ പ്രാർത്ഥനയിൽ പരിശുദ്ധ റൂഹായുടെ ആവാസവും നമുക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നു. കുർബാനയർപ്പണത്തിൽ പങ്കെടുത്ത് തുറക്കപ്പെടുന്ന സ്വർഗ്ഗം ദർശിക്കാനും പരിശുദ്ധ റൂഹായുടെ ആവാസത്താലും നമുക്ക് നിറയാം
ഫാ. ആൽവിൻ MCBS