
പുറത്താക്കപ്പെടുന്ന അശുദ്ധാത്മാക്കൾ കൂടുതൽ അശുദ്ധാത്മാക്കളെയും കൂട്ടി മനുഷ്യനെ കീഴ്പ്പെടുത്തുന്ന ചിത്രമാണ് ഇന്നത്തെ സുവിശേഷ വിചിന്തനം.
അശുദ്ധാത്മാക്കൾക്കെതിരെ പൊരുതുമ്പോൾ അവയെ കീഴ്പ്പെടുത്താൻ പറ്റിയ ആയുധശേഖരം നമുക്കുണ്ടായിരിക്കണം. ബലഹീനനായ മനുഷ്യന് അശുദ്ധാത്മാക്കൾക്കെതിരെ പൊരുതുമ്പോൾ ബലം നൽകാൻ ഈശോ നൽകിയ ഏറ്റവും വലിയ ആയുധമാണ് പരിശുദ്ധ കുർബാന.
പരിശുദ്ധ കുർബാനയുടെ തേജസിന്റെ-ശക്തിയുടെ മുമ്പിൽ നിലനിൽക്കാൻ സാധിക്കാത്തതു കൊണ്ടാണ് പിശാചിന്റെ പക്ഷം പിടിക്കുന്നവർ കുർബാനയെ അവഹേളിക്കുന്നതും കുർബാനയർപ്പിക്കുന്ന പുരോഹിതരെ അപമാനിക്കുന്നതും. തളരാതെ കുർബാനയെന്ന ആയുധം ജീവിതകേന്ദ്രമാക്കി പൈശാചികതയ്ക്കെതിരെ പോരാടാം.
ഫാ. ആൽവിൻ MCBS
Attachments area