വിശുദ്ധ കുര്‍ബാനയും അനുദിനവചനവും : ഡിസംബര്‍ 29

“അടുത്ത ദിവസം യേശു തന്‍റെ അടുത്തേക്കു വരുന്നതു കണ്ട്‌ അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്‌”
(യോഹ. 1 : 29).

യോഹന്നാൻ മാംദാന തന്റെ വരവിന്റെ ലക്ഷ്യമായ ഈശോയ്ക്ക് വഴിയൊരുക്കുക എന്നത് പൂർത്തിയാക്കി ഈശോയെ ലോകത്തിന് കാണിച്ചു കൊടുക്കുന്നു. ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടായാണ് യോഹന്നാൻ മാംദാന ഈശോയെ അവതരിപ്പിക്കുന്നത്. കൗദാശികമായി കുമ്പസാരം എന്ന കൂദാശയിലൂടെ നാം പാപമോചനം പ്രാപിക്കുന്നു. അതോടൊപ്പം തന്നെ പരിശുദ്ധ കുർബാനയും പാപമോചകമാണ്. അനുരഞ്ജന ശുശ്രൂഷയിലൂടെ പാപമാലിന്യങ്ങളിൽ നിന്ന് കഴുകി ശുദ്ധരാക്കിയാണ് കുർബാന സ്വീകരണത്തിനായി നമ്മെ ഒരുക്കുന്നത്. അനുരഞ്ജിതരായി കുർബാനയർപ്പിച്ച് കുർബാന സ്വീകരിക്കാം.

ഫാ. ആല്‍വിന്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.