
ദൂതന് അവളുടെ അടുത്തു വന്നു പറഞ്ഞു; ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ! (ലൂക്കാ 1 : 28).
മാലാഖയുടെ ഈ അഭിവാദനത്തിന്റെ അർത്ഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന മറിയത്തിന് ദൈവദൂതൻ തന്നെ വ്യക്തമാക്കി കൊടുക്കുന്നു. ‘മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു’ (ലൂക്കാ 1 : 30). ദൈവസന്നിധിയിലായിരുന്ന് കൃപ കണ്ടെത്തിയ മറിയത്തെപ്പോലെ കൃപ കണ്ടെത്തേണ്ടവരാണ് നമ്മൾ. കൃപയുടെ നീർച്ചാലൊഴുകുന്ന പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത് കുർബാന സ്വീകരിക്കുന്നത് വഴിയാണ് നാമും കൃപയാൽ നിറയുന്നത്.
പരിശുദ്ധ കുർബാനയിൽ/ദിവ്യകാരുണ്യത്തിൽ നിന്നൊഴുകുന്ന കൃപ സ്വീകരിച്ച് കുർബാന ജീവിക്കുന്നവരായിത്തീരാം. ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയ മറിയത്തെപ്പോലെ നമുക്ക് കുർബാനയുടെ സന്നിധിയിൽ കൃപ കണ്ടെത്താം.
ഫാ. ആൽവിൻ MCBS