സുഖപ്രസവത്തിന്റെ മധ്യസ്ഥ എന്നറിയപ്പെടുന്ന വിശുദ്ധയാണ് സില്‍വിയ. മഹാനായ ഗ്രിഗറിയുടെ മാതാവാണ് വി. സില്‍വിയ. 515 എന്നും 525 എന്നും വിശുദ്ധയുടെ ജന്മവര്‍ഷത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമുണ്ട്. അതുപോലെ ജന്മസ്ഥലത്തെക്കുറിച്ചും വിവിധ അഭിപ്രായങ്ങളാണുള്ളത്. റോം, സിസിലി എന്നിവയിലേതെങ്കിലുമാണ് ജന്മസ്ഥലമെന്ന് പൊതുവെ കരുതപ്പെടുന്നു.
റോമന്‍ പട്ടാളത്തിലെ ഗോര്ഡിയാനസായിരുന്നു ഭര്‍ത്താവ്. രണ്ടു മക്കള്‍ക്ക് സില്‍വിയ ജന്മം നല്കി. ദൈവിക കാര്യങ്ങളില്‍ അതീവശ്രദ്ധാലുവായിരുന്ന സില്‍വിയ, മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധപുലര്‍ത്തി. ഭര്‍ത്താവിന്റെ മരണശേഷം ജീവിതം മുഴുവന്‍ ദൈവത്തിനായി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി സന്യാസ സഭയില്‍ അംഗമായി.
മഹാനായ ഗ്രിഗറി തന്റെ മാതാപിതാക്കളുടെ മനോഹരമായ ഒരു ചിത്രം വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. പോപ്പ് ക്ലമന്റ് എട്ടാമനാണ് സില്‍വിയായുടെ നാമം റോമന്‍ രക്തസാക്ഷികളുടെ ലിസ്റ്റില്‍ ചേര്‍ത്തത്.
വിചിന്തനം: “ഒന്നുകില്‍ ഈ ലോകത്തില്‍ അല്ലെങ്കില്‍ പരലോകത്തില്‍ സഹിക്കേണ്ടിവരും. ആകയാല്‍ ഭാവിമഹത്വവും ആനന്ദവും ലഭിക്കുമെന്ന പ്രത്യാശയോടുകൂടെ ഇന്നത്തെ സകല കഷ്ടതകളും സഹിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർഥിക്കാം.”
ഇതരവിശുദ്ധര്‍: അറ്റിക്കൂസ്-ഫ്രീസിയായിലെ രക്തസാക്ഷി/ ലിയോണാര്‍ഡ്-(+559)/ ഡെമെട്രിയന്‍ (+912) മൈത്രിയിലെ മെത്രാന്/ എഡ്വെല്‍ (ഏഴാം നൂറ്റാണ്ട്)/എഫ്ലാം (+700)/ വിനോക് (+717)/ ബാര്‍ലാം (1193) റഷ്യന്‍ സന്യാസി/ പിന്നോക്ക്/ റൊമൂലൂസ് (+641) ജനോവയിലെ മെത്രാന്.
ഫാ. ജെ. കൊച്ചുവീട്ടില്‍