ഹംഗറിയിലെ രാജാവായിരുന്ന വി. സ്റ്റീഫന്റെ പുത്രനാണ് എമറിക്ക്. 1007 ലാണ് അദ്ദേഹം ജനിച്ചത്. എമറിക്ക് രാജകുമാരന്‍ പിതാവിന്റെ ആഗ്രഹാനുസരണം വി. ജരാര്‍ദിന്റെ കീഴില്‍ ഉത്തമ വിദ്യാഭ്യാസം നേടി. രാജ്യഭരണപരമായ തന്റെ ചുമതലകള്‍ പുത്രനെ ഭരമേൽപിക്കണമെന്ന് പിതാവ് തീരുമാനിച്ചിരിക്കെ വലിയൊരു അത്യാഹിതമുണ്ടായി. വേട്ടയ്ക്കുപോയ എമറിക്കിന് ജീവഹാനി നേരിട്ടു.
ഈ വാര്‍ത്ത കേട്ടപ്പോള്‍ സ്റ്റീഫന്‍ ഇപ്രകാരം ഉദീരണം ചെയ്തു: “ദൈവം അവനെ അത്യധികമായി സ്‌നേഹിച്ചു. അതുകൊണ്ട് വളരെവേഗം എടുക്കുകയും ചെയ്തു.” മൃതദേഹം സെക്കസ്‌ഫെര്‍വാറില്‍ സംസ്‌കരിക്കപ്പെട്ടു. പിന്നീട് അവിടെ വളരെയധികം അത്ഭുതങ്ങള്‍ നടന്നതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.
വിചിന്തനം: “മരണസമയത്ത് ഏറ്റവും ആശ്വാസം നല്‍കുന്നത് സഹനസന്ദര്‍ഭങ്ങള്‍ നന്നായി വിനിയോഗിച്ചുവെന്ന ചിന്തയായിരിക്കും. യഥാര്‍ഥ ക്രിസ്തീയജീവിതം കുരിശിന്റെയും ആത്മപരിത്യാഗത്തിന്റെയും ജീവിതമാണ്.”
ഇതരവിശുദ്ധര്‍: ബര്‍ട്ടില്ല (+705)/ ദൊമീനാത്തോര (+495) ബ്രേഷിയായിലെ മെത്രാന്‍/ഡോമ്‌നിനൂസ് (നാലാംനൂറ്റാണ്ട്) ഗ്രിനോബിളിലെ മെത്രാന്‍/ഫിബിത്തൂസ് (+500) ടയറിലെ മെത്രാന്‍/ എലിസബത്ത്/ ബര്‍ട്ടില്ലാ (+705)/ എമറിക്ക് (+1031)/കിയാ (ആറാം നൂറ്റാണ്ട്)
ഫാ. ജെ. കൊച്ചുവീട്ടില്‍