പുണ്യചരിതനായ ഒരു വൈദികനായിരുന്നു അമീക്കസ്. അദ്ദേഹം കമറീനോ നഗരത്തിലാണ് ജീവിച്ചിരുന്നത്. പരിപൂര്‍ണ്ണത പ്രാപിക്കാൻ ഇച്ഛിച്ച ആ വൈദികന്‍ സന്യാസം സ്വീകരിക്കുകയും മാതാപിതാക്കളെയും ഏതാനും ബന്ധുക്കളെയും സന്യാസജീവിതത്തിലേക്ക് ആനയിക്കുകയും ചെയ്തു. ആശ്രമത്തിലെ സാധാരണ സന്യാസചര്യകള്‍കൊണ്ട് തൃപ്തനാവാതെ കുറേക്കാലം അബ്രൂസയില്‍ ഉഗ്രവ്രതമെടുത്ത് ഏകാന്തജീവിതം നയിച്ചു.
ഈ കാലഘട്ടത്തില്‍ ദൈവം അമിക്കസിലൂടെ നിരവധിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഫോണ്ടീവെലനായിലെ ഒരു സന്യാസാശ്രമത്തില്‍ അന്ത്യദിനങ്ങള്‍ കഴിച്ച ആ മഹായോഗി 120-ാമത്തെ വയസ്സില്‍ സമാധിയടഞ്ഞു.
വിചിന്തനം: “ദൈവത്തെപ്രതി നീ ഏറ്റെടുത്തിട്ടുള്ള അധ്വാനങ്ങളും കഷ്ടതകളും നിന്നെ ഭയപ്പെടുത്തരുത്. എന്തുസംഭവിച്ചാലും അവിടുത്തെ വാഗ്ദാനം നിനക്കു ശക്തിയും ആശ്വാസവും നല്‍കും.”
ഇതരവിശുദ്ധര്‍: അസിന്തിനൂസും കൂട്ടരും (+345)പേഴ്‌സ്യാ/ അമിക്കൂസ് (1045)/ തിയോഡോത്തൂസ് (+334) ലയേദിഷ്യായിലെ മെത്രാന്‍/ ജസ്റ്റസ് (+303) രക്തസാക്ഷി/ വിക്‌റ്റേറിനൂസ് (+304) രക്തസാക്ഷിയായ മെത്രാന്‍/ കര്‍ട്ടേരിയൂസ് (+305) രക്തസാക്ഷി/ മാര്‍സ്യന്‍-സന്യാസി
ഫാ. ജെ. കൊച്ചുവീട്ടില്‍