
കര്‍മ്മലൈറ്റ് നിയമസംഹിതയ്ക്ക് രൂപം നല്‍കിയത് വി. ബര്‍ത്തോള്‍ഡ് ആണെന്നാണ് വിശ്വസിക്കുന്നത്. ഫ്രാന്‍സിലെ ലിമോഗസിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പാരീസ് സര്‍വകലാശാലയില്‍നിന്നും ഉന്നതവിദ്യാഭ്യാസം നേടിയ ബര്‍ത്തോള്‍ഡ് ഒരു വൈദികനായി. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനും അന്ത്യോഖ്യായിലെ പാട്രിയാര്‍ക്കുമായിരുന്ന അയ്‌മെറിക്ക്, മൗണ്ട് കാര്‍മ്മലില്‍ സ്ഥാപിച്ച സന്യാസാശ്രമത്തില്‍ ചേരുകയും ചെയ്തു. വൈകാതെ അദ്ദേഹത്തെ ആശ്രമാധിപനായി അയമെറിക് നിയമിച്ചു. 45 വര്‍ഷത്തോളം ആശ്രമത്തെ നയിച്ച ബര്‍ത്തോള്‍ഡ് 1195 ല്‍ മരണമടഞ്ഞു.
വിചിന്തനം: ”മകനേ, നിന്റെ ഹൃദയത്തെ എന്റെ നേര്‍ക്ക് സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുക. എന്നാല്‍ മനുഷ്യരുടെ നിന്ദനങ്ങള്‍ നിന്നെ സങ്കടപ്പെടുത്തുകയില്ല.”
ഫാ. ജെ. കൊച്ചുവീട്ടില്‍