![february-12-copy](https://i0.wp.com/www.lifeday.in/wp-content/uploads/2022/02/february-12-copy.jpg?resize=696%2C435&ssl=1)
മതദ്വേഷികളെ ഭയന്ന് ഫ്രീജിയായില്‍നിന്നും കോണ്‍സ്റ്റാന്റിനോപ്പിളില്‍ വന്നു താമസിച്ച ഒരു ക്രിസ്തീയകുടുംബത്തിലാണ് അന്തോനി കൗളിയാസ് ജനിച്ചത്. മാതാവിന്റെ മരണശേഷം ജന്മസ്ഥലത്തു തന്നെയുള്ള ഒരു സന്യാസ സഭയില്‍ ചേര്‍ന്നു.
കുറേക്കാലം കഴിഞ്ഞപ്പോള്‍ ആശ്രമാധിപനായും പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസായും തിരഞ്ഞെടുക്കപ്പെട്ടു. പാത്രിയര്‍ക്കീസായിരിക്കെ സഭാസംബന്ധമായ നിരവധി ആനുകാലികപ്രശ്നങ്ങള്‍ക്ക് സ്വതസിദ്ധമായ സമചിത്തതയോടുകൂടി തീര്‍പ്പ് കൽപിച്ചു. 900-ത്തോടടുത്ത് അദ്ദേഹം മരണം പ്രാപിച്ചു.
വിചിന്തനം: ”എല്ലാം ഈശോയില്‍നിന്നും വരുന്നു. എല്ലാം ഈശോയുടേതാണ്. അതുകൊണ്ട് എല്ലാം ഈശോയ്ക്കുവേണ്ടി ആയിരിക്കണം” – വി. മരിയ യൂജിന്‍ മില്‍ക്ക.
ഫാ. ജെ. കൊച്ചുവീട്ടില്‍