![february-07-copy](https://i0.wp.com/www.lifeday.in/wp-content/uploads/2022/02/february-07-copy.jpg?resize=696%2C435&ssl=1)
റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഗലേരിയൂസ് മാക്‌സിമിയന്റെ കാലത്ത് രക്തസാക്ഷിയായി മരിച്ച വിശുദ്ധനാണ് അദൗക്കൂസ്. ഒരിക്കല്‍ ഫ്രീജിയായിലെ ചെറിയ ഒരു നഗരം റോമന്‍ ഭടന്മാര്‍ അഗ്നിക്കിരയാക്കി. ആ നഗരത്തില്‍ വസിച്ചിരുന്ന സകലരും ക്രിസ്ത്യാനികളായിരുന്നു. അവരില്‍ ആരുംതന്നെ വിശ്വാസം ഉപേക്ഷിക്കാനോ, ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കാനോ തയ്യാറായില്ല. അതിൽ ക്രുദ്ധരായ നിയമപാലകര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇത്.
പുരുഷന്മാരും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം സകലരും ഉള്ളിലുണ്ടായിരുന്നപ്പോള്‍ ഭടന്മാര്‍ നഗരത്തിന് തീകൊളുത്തുകയാണ് ചെയ്തത്. ചക്രവര്‍ത്തിയുടെ സചിവനും സാമ്പത്തിക കാര്യവിചാരകനുമായിരുന്ന അദൗക്കൂസാണ് നഗരവാസികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തന്മൂലം അദ്ദേഹവും അവരോടൊപ്പം അഗ്നിയില്‍ ദഹിപ്പിക്കപ്പെട്ടു.
വിചിന്തനം: ”ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു” – 2 കോറി. 5:14.
ഫാ. ജെ. കൊച്ചുവീട്ടില്‍