നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന റോമന്‍ പ്രിഫെക്റ്റായിരുന്നു ഫ്‌ളാവിയന്‍. ക്രൈസ്തവ വിശ്വാസിയായിരുന്ന അദ്ദേഹം അധികാരികളാല്‍ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണയ്ക്കുശേഷം നാടുകടത്തപ്പെടുകയും ചെയ്തു. പ്രാര്‍ഥനയും ധ്യാനവും ജീവിതമാക്കിയ ഫ്‌ളാവിയന്‍ അവിടെവച്ച് മരണമടഞ്ഞു.
വിചിന്തനം: ”തെറ്റ് എത്ര ലഘുവായിരുന്നാല്‍പോലും തെറ്റിലകപ്പെട്ട ഓരോ പ്രാവശ്യവും എന്തെങ്കിലും പ്രായശ്ചിത്തം ഞാന്‍ സ്വമേധയാ ചെയ്യും” – വി. അല്‍ഫോല്‍സാ.
ഇതരവിശുദ്ധര്‍: അമാസ്വിന്തൂസ് (+982)/ ചേരെമോണും കൂട്ടരും (+250) രക്തസാക്ഷികള്‍/ ദെമിത്രിയൂസും കൂട്ടരും രക്തസാക്ഷികള്‍/ ഫ്‌ളാവിയന്‍ (+362) രക്തസാക്ഷി/ ഹെങ്കെര്‍ (+866) യുടെക്ടിലെ മെത്രാന്‍/ സെനോ (+303) നിക്കദോമിയായിലെ രക്തസാക്ഷി സെനോ (284-303)
ഫാ. ജെ. കൊച്ചുവീട്ടില്‍