അമ്മിഞ്ഞപ്പാലിൻ മാധുര്യംപോലെ അമ്മയുടെ താരാട്ടിൻ സാന്ദ്രതയുമായി അനശ്വര ഗാനങ്ങളുടെ രചയിതാവായ മണ്മറഞ്ഞ അനശ്വര പ്രതിഭ ഫാ. ജി. ടി. ഊന്നുകല്ലിൽ തൂലികയിൽ പിറവിയെടുത്ത എക്കാലത്തെയും മികച്ചൊരു ഗാനം, മധുതരളിതയിൽ മുക്കിയ അതിമനോഹരമായ ഒരു ക്രിസ്മസ്ഗാനം ഇതാ കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ഇക്കൊല്ലത്തെ ക്രിസ്മസ് സീസൺ ധന്യമാക്കാൻ നിങ്ങൾക്കായി സമർപ്പിക്കുന്നു.
മണ്മറഞ്ഞ സംഗീതജ്ഞൻ ജോൺസൺ മാസ്റ്ററിന്റെ സംഗീതത്തിൽ ഈ ഗാനം ആലപിച്ചത് അച്ചന്റെ സഹോദരിയുടെ കൊച്ചുമകൾ റോസിലിൻ അടുകാണിൽ.
മണ്ണിലെ പുല്ലിൽ പള്ളിയുറങ്ങും വിണ്ണിലെ രാജകുമാരാ
കരളിൻ മരതക ചെപ്പിലെ മുത്തേ
കൺമണി പൈതലേ ആരാരോ ഓ ഓ ഓ ……….
ക്രിസ്തീയ ഗാനശാഖയിലെ പുല്ലാം കുഴൽ നാദം നിലച്ചു. ഹൃദയനൈർല്യം തുളുമ്പും ഗാനങ്ങൾ പൊഴിക്കും സംഗീത കുലപതി ഫാ. ജി. ടി. ഊന്നുകല്ലിൽ വിടവാങ്ങി. ദൈവസ്നേഹത്തിന്റെ സുവർണ്ണ താരമായ അച്ചന്റെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ഹൃദയത്തിന്റെ പ്രണാമം.