ദൈവപുത്രന്റെ പിറവിതിരുനാൾ ഒരിയ്ക്കൽകൂടി ആഗതമാവുന്നു. ക്രിസ്മസിനെ ധന്യമാക്കാൻ ആഘോഷങ്ങളും സമ്മാനങ്ങളും ആശംസകളും ഒക്കെയായി എല്ലാവരും ഇപ്പോൾ നല്ല തിരക്കിലും പുറപ്പാടിലും മുഴുകിയിരിക്കുന്ന ഈ വേളയിൽ ലളിതമായ വരികളിലൂടെ ഉണ്ണിയേശുവിന്റെ പിറവിയെ വർണ്ണിക്കുന്ന ഒരു ക്രിസ്മസ് ഗാനം.
ജോസ് കുമ്പിളുവേലിൽ രചിച്ചതാണ് ഈ ഗാനം. ജോജി ജോൺസിന്റെ സംഗീത സംവിധാനത്തിൽ മലയാളികളുടെ ഹൃദയം കവർന്ന കൊച്ചു മിടുക്കി ശ്രേയകുട്ടിയുടെ ഹൃദ്യമായ ആലാപനത്തിൽ ഈ ക്രിസ്മസ് ഗാനം നിങ്ങളുടെ ക്രിസ്മസ് നാളുകളെ സംഗീതമയമാക്കി ധന്യമാക്കട്ടെ
ആൽബം: അനുപമസ്നേഹം, നിർമ്മാണം: കുമ്പിൾ ക്രിയേഷൻസ്