അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.
ലോകരക്ഷകനായ യേശുവിന്റെ ജനന സമയത്തു സ്വർഗീയ ദൂതർ പാടിയ മംഗളഗാനം സന്മനസുള്ളവർക്കാണ് ദൈവം സമാധാനം വാഗ്ദാനം ചെയ്തിരിക്കുന്നത്. സന്മനസുള്ളവർ ദൈവത്തെ കാണും എന്നാണ് ദൈവം നൽകുന്ന ഉറപ്പും.
സന്മനസ്സിനുടമകളാകുക അപ്പോളാണ് സമാധാനം അനുഭവിക്കാനും, പങ്കുവയ്ക്കാനും സാധിക്കുക. സന്മനസ്സിനുടമകളാവുക അപ്പോളാണ് ദൈവത്തെ കാണാനാവുക. എന്നിലുള്ള ദൈവ സാന്നിധ്യത്തെ തിരിച്ചറിയുമ്പോഴും, മറ്റുള്ളവരിലെ ദൈവ സാന്നിധ്യത്തെ അംഗീകരിക്കുമ്പോഴുമാണ് ദൈവ ദർശനം സാധിക്കുന്നതും ദൈവത്തെ ദർശിതമാക്കാനും കഴിയുന്നത്.
ദൈവ ദർശനങ്ങൾ പരസ്പരം പങ്കുവയ്ക്കുമ്പോൾ ഭൂമിയിൽ സമാധാനവും സംജാതമാകും.
ദൈവമേ , സന്മനസുള്ളവരാകാനും, സമാധാന സ്ഥാപകരാകാനും അനുഗ്രഹം നൽകണമേ .