വഴികാട്ടിയാകുക എന്ന ദൗത്യം നക്ഷത്രത്തിന് അനുഗ്രഹമായികിട്ടുന്നതാണ്. പ്രകാശിക്കുക എന്ന ജന്മോത്തരവാദിത്തത്തിനുമപ്പുറം. ജന്മനാൽ തന്നെ നമുക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങൾക്കപ്പുറം ദാനമായി ഏല്പിക്കപെടുന്ന ദൗത്യങ്ങൾ ഉണ്ട് ചില വിളികൾ. അത് ദൈവം നമ്മെ ഭരമേൽപിക്കുന്ന ജോലികളാണ്. ഗുരുവായി, വൈദ്യനായി, കാവലാളായി, രാഷ്ട്ര സേവകനായി, സാമൂഹിക സേവകനായി, പുരോഹിതനായി സന്യാസിയായി…
വഴികാട്ടിയാകാൻ ദൈവം നമ്മെ ഏല്പിക്കുന്ന ദൗത്യങ്ങളാണിവ.
ദൈവമേ നീ ഭരമേൽപിക്കുന്ന ദൗത്യങ്ങളെ ഭംഗിയായി പൂർത്തീകരിക്കാൻ നീ തന്നെ കൃപയും കരുത്തും നൽകണമേ