
കസാക്കിസ്ഥാനിലെ ക്രിസ്തുമസ് ഏതാണ്ട് എല്ലായ്പ്പോഴും മഞ്ഞുമൂടിയതാണ്. കാരണം, ശീതകാലത്ത് ഏതാണ്ട് നാല് മാസത്തോളം അവിടെ മഞ്ഞ് പെയ്യുന്നു. കസാക്കിസ്ഥാനില്‍ ജനങ്ങളുടെ ഏതാണ്ട് എഴുപത് ശതമാനം മുസ്ലീംങ്ങളാണ്. അതിനാല്‍ ക്രിസ്തുമസ് ഒരു വലിയ ഒഴിവുദിവസമല്ല എന്നു മാത്രമല്ല ഡിസംബര്‍ 25 മറ്റ് ഏതൊരു ദിവസവും പോലെയാണ്. അതായത് കടകള്‍ തുറക്കുകയും പൊതുവാഹനങ്ങള്‍ ഓടുകയും എല്ലാവരും ജോലി ചെയ്യുകയും ചെയ്യുന്നു.
കസാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ സാധാരണയായി ക്രിസ്തുമസ്, ക്രിസ്തുമസ് ദിനത്തില്‍ ആഘോഷിക്കാറില്ല. പകരം, ക്രിസ്തുമസ് ദിനത്തിന്റെ മുമ്പുള്ള ഞായറാഴ്ചയാണ് പ്രധാന ക്രിസ്തുമസ് ആഘോഷങ്ങള്‍. കസാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ഏതാനും ഇംഗ്ലീഷ് പാട്ടുകള്‍ കസാക്കിലേയ്ക്കും റഷ്യനിലേയ്ക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഏതാനും കുറച്ച് പരമ്പരാഗതമായ പാട്ടുകളും കസാക്കിസ്ഥാനില്‍ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അവര്‍ സാധാരണയായി ആരാധനയ്ക്കായ് പള്ളിയില്‍ പാടുന്ന അവരുടെ പാട്ടുകള്‍ ക്രിസ്തുമസ് ദിനത്തിലും പാടുന്നു.
ക്രിസ്തുമസ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, യേശുവിനെയും ക്രിസ്തുമസിനെയും കുറിച്ച് മുമ്പ് കേട്ടിട്ടില്ലാത്ത അവരുടെ സുഹൃത്തുക്കളെ പള്ളിയിലേയ്ക്ക് കൂടെ കൊണ്ടുവരാന്‍ പറ്റുന്ന ഒരു നല്ല ദിവസം കൂടിയാണ്. ചില ആള്ക്കാര് എന്താണ് ക്രിസ്തുമസ് എന്ന് കൗതുകം കൊള്ളുകയും പതിവിലേറെയുള്ള വിരുന്നുള്ളതിനാല്‍ ആ ദിനത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
കസാക്കിസ്ഥാനില്‍ ആഥിത്യമര്യാദയ്ക്ക് വളരെ പ്രാധാന്യമാണുള്ളത്. അതിനാല്‍ ക്രിസ്തുമസ് ചടങ്ങുകള്‍ക്കുശേഷം ക്രിസ്ത്യാനികളും കൂടാതെ അവര്‍ ക്ഷണിച്ചിരിക്കുന്ന എല്ലാ സുഹൃത്തുക്കളും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നു. മേശകള്‍ പഴങ്ങളാലും കായ്കളാലും മധുരപലഹാരങ്ങളാലും ബാറുസാക്ക്, പഴവര്‍ഗ്ഗ പച്ചടി, കൂടാതെ പ്ലോവ് എന്നീ വിഭവങ്ങളാലും നിറയപ്പെട്ടിരിക്കും.
ക്രിസ്തുമസ് വ്യാപകമായി ആഘോഷിക്കപ്പെടുന്നില്ലെങ്കിലും തുടര്‍ന്നുവരുന്ന ആഴ്ച വര്‍ഷത്തിലെ ഏറ്റവും വലിയ ആഘോഷമാണ് – പുതുവര്‍ഷം! അതിനാല്‍ത്തന്നെ ക്രിസ്തുമസ് ട്രീകളും ക്രിസ്തുമസ് പാപ്പായും (സാന്താക്ലോസ്) അതുപോലെ കുട്ടികള്‍ക്കു വേണ്ടിയുള്ള സമ്മാനങ്ങളും ഇല്ലെങ്കിലും പുതുവര്‍ഷ ട്രീകളും മഞ്ഞ് പാപ്പാമാരും കൂടാതെ കുട്ടികള്‍ക്ക് പുതുവത്സരസമ്മാനങ്ങളും ഉണ്ടാകും. കസാക്കിസ്ഥാന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന സമയത്ത് എല്ലാ മതങ്ങളും നിരോധിക്കപ്പെട്ടിരുന്നു. കൂടാതെ, ഗവണ്മെന്റ് പുതുവര്‍ഷ ആഘോഷത്തെയായിരുന്നു വളരെയധികം പ്രാധാന്യമുള്ളതാക്കിയത്. അതിനാലാണ് സോവിയറ്റ് യൂണിയന് തകര്‍ന്നിട്ട് ഇരുപത് വര്‍ഷമായിട്ടും അവ ഇന്നും പ്രധാനപ്പെട്ടതാകുന്നത്. യഥാര്‍ത്ഥത്തില്‍ സോവിയറ്റ് യൂണിയനില്‍ നിന്നുമുള്ള കസാക്കിസ്ഥാന്റെ സ്വാതന്ത്ര്യം അന്തിമമായി തീരുമാനിച്ചത് 1991 ഡിസംബര്‍ 25-നായിരുന്നു. എങ്കിലും കസാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനം ഡിസംബര്‍ 16-ന് ആഘോഷിക്കുന്നു. കാരണം, ഡിസംബര്‍ 16-നാണ് സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടുന്നതായി ആദ്യമായി അവര്‍ അറിഞ്ഞത്.
രാജ്യങ്ങള്‍ക്ക് ക്രിസ്തുമസിന് മുന്നൊരുക്കമായി ആഘോഷങ്ങള്‍ ഉള്ളതുപോലെ കസാക്കിസ്ഥാന്റെ പുതുവര്‍ഷ ആഘോഷങ്ങള്‍ ഡിസംബറിന്റെ ആദ്യം തന്നെ തുടങ്ങും (അതിനാല്‍ ഡിസംബര്‍ ഇരുപത്തിയഞ്ചിന് മുമ്പുള്ള ഞായറാഴ്ച ക്രിസ്തുമസ് ആഘോഷിക്കുന്നത് കസാക്കിസ്ഥാന്‍ ക്രിസ്ത്യാനികള്‍ക്ക് അനുയോജ്യമാകുന്നു).
പുതുവത്സര ആഘോഷത്തിന് കുട്ടികള്‍ പദ്യം ചൊല്ലുകയോ അല്ലെങ്കില്‍ വിനോദപ്രിയനായ മഞ്ഞ് പാപ്പായ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ചുവന്ന വസ്ത്രമണിഞ്ഞ് ഒരു പാട്ടു പാടുകയോ ചെയ്യും. കൂടാതെ, പാപ്പ അവര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കുകയും ചെയ്യും. കടകളിലെ ജാലകങ്ങളില്‍ കളിപ്പാട്ടങ്ങളും മിന്നിത്തിളങ്ങുന്ന വിളക്കുകളും ഉണ്ടാകും. കൂടാതെ, എല്ലാവരും ആഹ്ലാദതിമിര്പ്പിലുമായിരിക്കും. അതിനാല്‍ തീയതി വ്യത്യാസമുണ്ടെന്നും ഒരു മുസ്ലീം രാജ്യമാണെന്നതുമൊഴികെ ക്രിസ്തുമസ്, ലോകത്തിലെ വേറെ എവിടെയും പോലെ ഇവിടെയും ആകര്‍ഷകമായി അവസാനിക്കുന്നു. എന്നാല്‍, വളരെയധികം ജനങ്ങള്‍ക്ക് ക്രിസ്തുമസിന്റെ തുടക്കത്തെക്കുറിച്ചോ യേശുവിന്റെ ജനനത്തെക്കുറിച്ചോ അറിയില്ല.