
ഈജിപ്തില്‍ ഏകദേശം പതിനഞ്ച് ശതമാനത്തോളം ക്രിസ്ത്യാനികളുണ്ട്. ഇവരുടെ ഇടയില്‍ ക്രിസ്തുമസ് ഇന്നും ഒരുത്സവമായി തുടരുന്നു. ഇവരില്‍ ഭൂരിഭാഗംപേരും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയില്‍ പെട്ടവരാണ്.
പരമ്പരാഗതമായി തുടരുന്ന ഈ ക്രിസ്തുമസ് ഇവരെ കൂട്ടായ്മയില്‍ ഒന്നിപ്പിക്കുന്നു. ഇവിടെയും ഡിസംബര്‍ 25- ന് അല്ല ക്രിസ്തുമസ് ആഘോഷിക്കപ്പെടുന്നത്. ഇവരുടെയിടയില്‍ നടത്തപ്പെടുന്നു. (എത്യോപ്യയിലും അതുപോലെ റഷ്യ സെര്ബിയരാജ്യങ്ങളിലെ ക്രിസ്ത്യാനികളും ജനുവരി ഏഴിന് ആണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്).
ക്രിസ്തുമസിന്റെ ഭാഗമായി തലേദിവസം തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. പ്രത്യേകമായി പ്രാര്‍ത്ഥനയോടെയും ഗാനങ്ങളിലൂടെയുമാണ് ഇത് നടത്തപ്പെടുന്നത്. ഈ ക്രിസ്തുമസിന് കിയാക്ക് എന്നും പറയാറുണ്ട്.
ക്രിസ്തുമസിന് മുന്നോടിയായി 43 ദിവസത്തെ ഉപവാസം ഇവര്‍ നടത്താറുണ്ട്. നവംബര്‍ 25 മുതല്‍ ജനുവരി ആറുവരെയാണ് ഇതു നടത്തുന്നത്. ഇതിനെ ഹോളി നേറ്റിവിറ്റി ഫാസ്റ്റ് എന്നും പറയാറുണ്ട്. കാരണം ആ ദിവസങ്ങള്‍ മൃഗങ്ങളില്‍ നിന്നുള്ള ഒന്നും അവര്‍ ഭക്ഷിക്കുകയില്ല. കൂടാതെ കോഴി, പാല്, മുട്ട എന്നിവയും അവര്‍ ഉപേക്ഷിക്കും. പക്ഷേ അവശരായവരെ ഈ ഉപവാസത്തിന് നിര്‍ബന്ധം ചെലുത്താറില്ല.
സാധാരണയായി ക്രിസ്തുമസ് ദിവസത്തില്‍ രാവിലെ 10.30 തൊട്ട് പ്രാര്‍ത്ഥനയും മറ്റുകര്‍മ്മങ്ങളും തുടങ്ങുന്നു. ദേവാലയങ്ങളിലാണ് ഇതു നടക്കാറ് ചിലയിടങ്ങളില്‍ രാവിലെ 10.00 മുതല്‍ തുടങ്ങുന്നുണ്ട്. ചിലര്‍ രാവിലെ വന്ന് തങ്ങളുടെ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടും. ഈ ചടങ്ങുകളും മറ്റും കഴിയുമ്പോള്‍ ഏകദേശം രാത്രിയാവും ചിലപ്പോള്‍ രാവിലെ നാലുമണിവരെ ഇത് നീണ്ടുപോകാറുണ്ട്.
ദേവാലയ ശുശ്രൂഷകളും കര്‍മ്മങ്ങളും കഴിഞ്ഞ് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോകും. അവിടെ വച്ച് ആഘോഷമായ ക്രിസ്തുമസ് വിരുന്നുമുണ്ടാവും. അവരുടെ പ്രത്യേക ഭക്ഷണങ്ങള്‍ മുട്ട, ഇറച്ചി, നെയ്യ്, ആടിന് സൂപ്പ്, ബ്രെഡ്, ചോറ്, ഗാര്‍ലിക്, പുഴുങ്ങിയ ആട്ടിറച്ചി എന്നിവയാണ്.
ഓര്‍ത്തഡോക്സ് ക്രിസ്തുമസ് ദിവസം എല്ലാവരും വീടുകളില്‍ വന്ന് ആഘോഷങ്ങള്‍ നടത്തുന്നു. ആ ദിവസത്തെ മധുരമുള്ള ബിസ്ക്കറ്റ് ഒരു പ്രത്യേകത തന്നെയാണ് അവരത് സമ്മാനമായി മറ്റുള്ളവര്‍ക്കു നല്കുന്നു. ഈജിപ്തില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറവാണെങ്കിലും ക്രിസ്തുമസ് ഒരു വലിയ അവധി നല്‍കിക്കൊണ്ട് ആഘോഷിക്കാനാണ് എല്ലാവര്ക്കുംഇഷ്ടം.
ഇതിനിടയില്‍ ക്രിസ്തുമസ് കച്ചവടവത്ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ക്രിസ്തുമസ് ട്രീയും ഭക്ഷണസാധനങ്ങളും മറ്റ് വസ്തുക്കളും കച്ചവടസ്ഥലങ്ങളില്‍ വില്ക്കപ്പെടുന്നു. ഈജിപ്തില്‍ സാന്താപാപ്പയ്ക്ക് ബാബാ നോയേല്‍ എന്നാണ് പറയുന്നത്. ഈ പാപ്പ കുട്ടികളില്‍ ഒത്തിരി സ്വാധീനം ചെലുത്തുന്നു. അവര്‍ക്കുള്ള സമ്മാനമായി വരുന്ന ഒരാളായാണ് ഇവര്‍ പാപ്പയെ കാണുന്നത്.
ഈജിപ്തിലുള്ള പലരും ഈജിപ്ത് അറബി ഭാഷയാണ് സംസാരിക്കുന്നത്. ഇദ് മിലാദ് മജിദ് എന്നാണ് ഹാപ്പി ക്രിസ്തുമസിന് ഇവര്‍ ഉപയോഗിക്കുന്ന വാക്ക്. ഇതിന് പുണ്യജന്മദിനമെന്നും അര്‍ത്ഥമുണ്ട്.