പ്രവചനങ്ങളുടെയും, മംഗളവാർത്തയുടെയും മാലാഖയുടെയും മറിയത്തിന്റെയും ജോസഫിന്റെയും സ്നാപകന്റെയും എലിസബെത്തിന്റെയും സഖറിയയുടെയും പുൽത്തൊട്ടിലിന്റെയും പിള്ളക്കച്ചയുടെയും നക്ഷത്രത്തിന്റെയും ആട്ടിടയുരുടെയും ഹേറോദോസിന്റെയും പൂജരാജാക്കന്മാരുടെയും പിന്നെ ഇമ്മാനുവേലായ ക്രിസ്തുവിനെയും കഥകൾ പറഞ്ഞു ബൈബിൾ ആഗമനകാലത്തെയും ക്രിസ്സ്മസിനെയും ആണിയിച്ചൊരുക്കി.
കാലത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ മനുഷ്യൻ പുൽക്കൂടിനും പിള്ളക്കച്ചക്കും നക്ഷത്രത്തിനും പുതിയ നിറച്ചാർത്തുകൾ നൽകി.
പുൽത്തൊട്ടിക്കുപകരം അത്ഭുത സൗധങ്ങളായി പിള്ളക്കച്ചയ്ക്കു പകരം സ്വർണ്ണ കച്ചകളും നക്ഷത്രങ്ങളിൽ ആകൃതികളുടെ ആരക്കാലുകൾ കൂടി അങ്ങനെ ആഡംബരം എന്ന ഒറ്റ തലക്കെട്ടിലേക്കു ചിലപ്പോഴെല്ലാം ക്രിസ്സ്മസ്സ് കൂപ്പു കുത്തുകയാണ്.
ഇനി നിന്റെ കാലമാണ് ക്രിസ്തുമസ്സിനെ ദൈവത്തിന്റെ പദ്ധതിയിൽ അണിയിച്ചൊരുക്കാൻ. മാലാഖയും മംഗളവാർത്തയും മറിയവും ജോസഫും, സ്നാപകനും എലിസബത്തും സഖറിയായും പുൽക്കൂടും പിള്ളക്കച്ചയും നക്ഷത്രവും ഭാവാത്മകമായതെല്ലാം ആയിത്തീരേണ്ടതു നീയും ഞാനുമാണ്.
എന്തിനേറെ എന്റെ കാലത്തിന്റെ നടവഴികളിലെല്ലാം ക്രിസ്തുവായ് ജനിക്കേണ്ടതും മാറ്റമുള്ളവരുടെ ക്രിസ്തുവാക്കി തീർക്കേണ്ടതും ഞാനും നീയുമാണ്.
ദൈവമേ ക്രിസ്തുമസ്സാകാൻ ക്രിസ്തുവാകാൻ എന്നെയും അനുഗ്രഹിക്കണമേ …
എല്ലാവര്ക്കും ക്രിസ്സ്മസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ