അടക്കമില്ലാത്ത ജീവിതത്തിനും നിയന്ത്രണമില്ലാത്ത കണ്ണിനും പിടിച്ചുകെട്ടാത്ത ചിന്തക്കും മാത്രമേ ഇത്രയും അശ്ലീലം ചിന്തിക്കാനും പറയാനും കഴിയൂ.
ക്രൈസ്തവസന്യാസമെന്ന പവിത്രമായ മുത്ത് പന്നികള്‍ക്ക് മുമ്പില്‍ എറിഞ്ഞിട്ടുകൊടുക്കുന്നവര് ഓര്‍മ്മിക്കുന്നത് നല്ലതാണ്, ആ മുത്ത് ചവിട്ടി നശിപ്പിച്ചശേഷം അവര്‍ നിങ്ങളെ തിരിഞ്ഞ് ആക്രമിക്കും. ഇത് കര്‍ത്താവിന്റെ വചനമാണ്. നിങ്ങളെഴുതിയ ഓരോ വാക്കിലെയും അശ്ലീലം മൂലം താണമുഖത്തോടെ പ്രാര്‍ത്ഥിക്കുന്ന ഓരോ കന്യാസ്ത്രീയുടെയും കണ്ണീര് കര്‍ത്താവിന്റെ നാമത്തില്‍ത്തന്നെ നിങ്ങളെ മുക്കിക്കളയുകയും ചെയ്യും.