വിശുദ്ധവാരത്തിൽ പരിശുദ്ധ മറിയത്തോടൊപ്പം ആയിരിക്കാൻ ഇതാ ഒരു പ്രാർത്ഥന

വിശുദ്ധവാരം കത്തോലിക്കർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. വിശുദ്ധവാരത്തിലാണ്, കത്തോലിക്കർ പരിശുദ്ധ അമ്മയോടൊപ്പം കാൽവരി യാത്ര ചെയ്യുന്നത്. വ്യാകുലമാതാവിനോടൊപ്പമുള്ള യാത്രയാണ് വിശുദ്ധവാരം. യേശുവിന്റെ രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കാനും വിശ്വാസത്തെ ആഴപ്പെടുത്താനും ഈ വിശുദ്ധവാരത്തിൽ നമുക്ക് പരിശുദ്ധ അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥം യാചിക്കാം.

‘കരുണയുടെ രാജ്ഞീ , പാപികളുടെ സങ്കേതമേ, കൃപാപൂർണ്ണയായ നല്ല അമ്മേ, കൃപയുടെ ഈ നാളുകളിൽ ഞങ്ങളെ കരുണാപൂർവ്വം കടാക്ഷിക്കണമേ. അമ്മയുടെ പ്രിയപുത്രന്റെ രക്തം വീണ കാൽവരി യാത്രയിൽ ഞങ്ങൾക്ക് തുണയായിരിക്കണമേ.

അമ്മയുടെ പുത്രന്റെ രക്ഷാകര രഹസ്യങ്ങളെ ധ്യാനിക്കാനും അവിടുത്തെ ഹൃദയപൂർവ്വം സ്നേഹിക്കാനും ഞങ്ങൾക്ക് കൃപ ചൊരിയണമേ. അവിടുത്തെ തിരുരക്തത്തത്താൽ വീണ്ടെടുക്കപ്പെട്ട ഞങ്ങൾ അങ്ങനെ ക്രിസ്തുവിനോടുള്ള വിശ്വാസത്തിൽ മുന്നേറട്ടെ. ആമ്മേൻ.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.