നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ആക്രമണം; അഞ്ചുപേരെ കൊലപ്പെടുത്തി, 30 പേരെ തട്ടിക്കൊണ്ടുപോയി

സെൻട്രൽ നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ കഴിഞ്ഞയാഴ്ച നടത്തിയ രണ്ടു അക്രമണങ്ങളിലായി അഞ്ചുപേർ കൊല്ലപ്പെട്ടു. 30 പേരെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കടുന സംസ്ഥാനത്തിലെ കാച്ചിയ കൗണ്ടിയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കുർമിൻ-കരെ ഗ്രാമത്തിൽ ആയിരുന്നു ആക്രമണം.

“ഔഡു ബാലയും ജോനാഥൻ മോസസും അവരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. ഫുലാനി തീവ്രവാദികൾ അവിടെയെത്തി അവർക്കുനേരെ വെടിയുതിർത്തു. ഇരുവരും തൽക്ഷണം മരിച്ചു. മറ്റൊരു ക്രൈസ്തവൻ ജാഫെത്ത് സർമ യാക്കൂബു തന്റെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ സെപ്റ്റംബർ പത്തിന് തട്ടിക്കൊണ്ടുപോകപ്പെട്ടു.” ക്രിസ്റ്റ്യൻ, ഡെയ്‌ലി ഇന്റർനാഷണൽ-മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു.

30 മില്യൺ നായരാ (18,295 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ യാക്കൂബുവിന്റെ കുടുംബത്തെ ബന്ധപ്പെട്ടു. സെപ്തംബർ 15 ന്, തെക്കൻ കടുന സംസ്ഥാനത്തിലെ കജുരു കൗണ്ടിയിൽ, ഫുലാനി തീവ്രവാദികൾ ഒരു ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ (ഇസിഡബ്ല്യുഎ) സഭയെയും ഒരു കത്തോലിക്കാ പള്ളിയെയും ആക്രമിച്ചു. മൂന്ന് ക്രൈസ്തവരെ കൊല്ലുകയും മറ്റ് 30 പേരെ തട്ടിക്കൊണ്ടുപോകുകയും ആയിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.