
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പോപ്പിന് അന്ത്യോമപചാരം അർപ്പിക്കാൻ നിരവധി ലോകനേതാക്കൾക്കൊപ്പം യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി എത്തിയപ്പോൾ കരഘോഷം മുഴങ്ങിയതായി റിപ്പോർട്ട്. പോപ്പിന് അന്ത്യോമപചാരം അർപ്പിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ നിരവധി ലോക നേതാക്കളും ഉണ്ടായിരുന്നു. സെലെൻസ്‌കി എത്തിയ സമയത്താണ് കരഘോഷം മുഴങ്ങിയത്.
സംസ്കാര ചടങ്ങുകൾക്ക് മുമ്പ് പാപ്പയുടെ ഭൗതികദേഹത്തിന് അരികിലെത്തിയ നേതാക്കളിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും ഉൾപ്പെടുന്നു. എന്നാൽ അവിടേക്ക് സെലെൻസ്കി എത്തിയപ്പോഴാണ് കരഘോഷം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
മൃതസംസ്കാര ചടങ്ങുകൾക്ക് എത്തും മുമ്പ് ട്രംപും സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തിയിരുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇവർ തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇരുവരും വളരെ ഫലപ്രദമായ ഒരു ചർച്ച നടത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങും പറഞ്ഞു.