ഏറെ ഭീഷണികൾ നിലനിൽക്കുമ്പോഴും ദനഹാതിരുനാൾ ദിനത്തിൽ ചൈനയിൽ നിന്നുള്ള അഞ്ചുയുവജനങ്ങൾ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ക്രൈസ്തവർക്ക് ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുള്ള രാജ്യമാണ് ചൈന.
ചൈനയിൽ നിന്നുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികൾ ബൊളോഞ്ഞ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് കർദിനാൾ മത്തിയോ സുപ്പിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ചാണ് മാമോദീസ സ്വീകരിച്ചത്. ബൊളോഞ്ഞയിലെ കത്തോലിക്കർ മാത്രമല്ല, ഇറ്റാലിയൻ നഗരത്തിൽ ഉണ്ടായിരുന്ന ഒരു ഡസൻ അന്താരാഷ്ട്ര കത്തോലിക്കാ സമൂഹങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് ചൈനീസ് യുവജനങ്ങൾ മാമോദീസ, ആദ്യകുർബാന, സ്ഥൈര്യലേപനം എന്നീ കൂദാശകൾ സ്വീകരിച്ച് ഗ്രിഗറി, മേരി, ക്ലെയർ, തെരേസ, ലൂസിയ എന്നിങ്ങനെയുള്ള കത്തോലിക്കാ പേരുകളും സ്വീകരിച്ചു. കത്തീഡ്രലിൽ സന്നിഹിതരാകുന്നവർ സഭയാണെന്നും, അതായത് വിവിധ രാജ്യങ്ങളിൽ നിന്ന് വിളിക്കപ്പെട്ട വിശ്വാസികളുടെ സമൂഹമാണെന്നും കർദിനാൾ സുപ്പി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.