ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ഇടവകയെ ജൂബിലി ദൈവാലയമായി പ്രഖ്യാപിച്ചു

ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ചിലിയിലെ നഗരമായ പ്യൂർട്ടോ വില്യംസിലെ ഔർ ലേഡി വെർജിൻ ഓഫ് പാറ്റഗോണിയ ഇടവകയെ ജൂബിലി ദൈവാലയമായി പ്രഖ്യാപിച്ചു. ഈ ഇടവകയെ 2025 ലെ ജൂബിലി ദൈവാലയമായി പ്രഖ്യാപിക്കുന്ന ചടങ്ങ് നഗര സ്ക്വയറിൽ നടന്നു. ചടങ്ങിൽ ബിഷപ്പ് ഓസ്‌കാർ ബ്ലാങ്കോയ്‌ക്കൊപ്പം ഇടവക വികാരി ഫാദർ മിഗുവൽ ബഹാമോണ്ടെ വില്ലാറോയലും സിവിൽ, സൈനിക അധികാരികൾ ഉൾപ്പെടെയുള്ള ഒരു വലിയ ജനക്കൂട്ടവും പങ്കുചേർന്നു. ജൂബിലിയുടെ പശ്ചാത്തലത്തിൽ, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പ്രത്യാശയോടെ ജീവിക്കാൻ ബിഷപ്പ് ആഹ്വാനം ചെയ്തു.

ചിലിയിലെ പുന്റ അരീനസിലെ ബിഷപ്പ് ഓസ്‌കാർ ബ്ലാങ്കോ മാർട്ടിനെസ്, ബീഗിൾ ചാനലിന്റെ തെക്കൻ തീരത്ത്, സാന്റിയാഗോയിൽ നിന്ന് ഏകദേശം 3,600 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദൈവാലയത്തിലെത്തിയത് 30 മണിക്കൂർ ബോട്ട് യാത്ര നടത്തിയ ശേഷമാണ്.

2022 ഏപ്രിൽ 18 നാണ് ഈ ഇടവക രൂപംകൊണ്ടത്. ഈ ഇടവകയുടെ ആദ്യ ആസ്ഥാനം ഔവർ ലേഡി ഓഫ് കാർമെന്റെ നാവിക ചാപ്പലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.