സ്നേഹമില്ലാത്തിടത്ത് വിദ്യാഭ്യാസമില്ല: ഫ്രാൻസിസ് മാർപാപ്പ

വിദ്യാഭ്യാസം അതിന്റെ രീതിയിലും ലക്ഷ്യങ്ങളിലും സ്നേഹത്തിൽ അധിഷ്ഠിതമാകേണ്ടത് അത്യാവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ കാത്തലിക് ആക്ഷൻ വിദ്യാഭ്യാസ പ്രതിബദ്ധത പ്രസ്ഥാനത്തിന്റെ പതിനൊന്നാമത് ദേശീയ കോൺഗ്രസിൽ പങ്കെടുത്തവരെ സ്വാഗതംചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പ.

വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽനിന്ന് നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തിൽ പരിശുദ്ധ പിതാവ് മാനുഷികതലത്തിലും ക്രിസ്ത്യൻതലത്തിലും വിദ്യാഭ്യാസം നൽകാൻ ആഹ്വാനം നടത്തി. “വിദ്യാഭ്യാസം എന്നാൽ എല്ലാറ്റിനുമുപരിയായി മനുഷ്യജീവിതത്തിന്റെ അന്തസ്സിന്റെ പൂർത്തീകരണവും വളർച്ചയ്ക്ക് മതിയായ ഇടവും കണ്ടെത്തുന്ന ഒരു ഇടം വീണ്ടും കണ്ടെത്തുകയും വിലമതിക്കുകയും ചെയ്യുക എന്നാണ് അർഥമാക്കുന്നത്” – പാപ്പ കൂട്ടിച്ചേർത്തു.

“നിങ്ങൾക്കൊപ്പം താമസിക്കുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കും മുതിർന്നവർക്കുംവേണ്ടി നിങ്ങളുടെ ഹൃദയങ്ങളെ വിശാലമാക്കാനും പ്രയാസങ്ങളിൽ തളരാതെ, ഉയർന്ന ആശയങ്ങൾ നിർദേശിക്കാൻ ഭയപ്പെടാതിരിക്കാനും ക്ഷണിക്കുന്നു” – പാപ്പ അധ്യാപകരോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.