പ്രതിവാര ആഗമനകാല ധ്യാനപ്രഭാഷണം വത്തിക്കാനിൽ ആരംഭിക്കുന്നു

വത്തിക്കാനിൽ പ്രതിവാര ആഗമനകാല ധ്യാനപ്രഭാഷണം ഡിസംബർ ആറ്  വെള്ളിയാഴ്ച ആരംഭിക്കും. ഡിസംബർ 13, 20 തിയതികളിലും ഇത് തുടരും. ‘പ്രത്യാശയുടെ വാതിലുകൾ – തിരുപ്പിറവി പ്രവചനത്തിലൂടെ വിശുദ്ധവത്സര ഉദ്ഘാടനത്തിലേക്ക്’ എന്നതാണ് ധ്യാനവിഷയം. പേപ്പൽ ഭവനത്തിലെ ധ്യാനപ്രസംഗകനായ ഫാ. റൊബേർത്തൊ പസൊളീനി ആയിരിക്കും ധ്യാനചിന്തകൾ പങ്കുവയ്ക്കുക.

ഇക്കൊല്ലം ആഗമനകാലം നമ്മെ തിരുപ്പിറവിക്ക് ഒരുക്കുന്നതോടൊപ്പം അടുത്ത ജൂബിലിയിലേക്കും നയിക്കുന്നുവെന്ന് ധ്യാനപ്രസംഗകനായ ഫാ. റൊബേർത്തൊ പസൊളിനി ധ്യാനവിഷയത്തെ അധികരിച്ചുള്ള അറിയിപ്പിൽ പറഞ്ഞു. ഈ ആരാധനാക്രമകാലത്തിൽ സന്നിഹിതവും നിർബന്ധിക്കുന്നതുമായ പ്രവാചകവചനങ്ങൾ ദൈവരാജ്യത്തിലേക്കുള്ള പാതയിൽ നമ്മുടെ ദിശാബോധം നഷ്ടപ്പെടാതിരിക്കാൻ നമുക്കു പ്രേരകശക്തിയാണെന്ന് അദ്ദേഹം ഉദ്ബോധിച്ചു. അവ ശ്രവിക്കുകവഴി നമുക്ക്, നമ്മുടെ മാനവികതയുടെ രഹസ്യത്തിലേക്ക് നവീകൃത പ്രത്യാശയോടെ നമ്മെ നയിക്കുന്ന വാതിലുകൾ ഏവയെന്ന് തിരിച്ചറിയാൻ സഹായിക്കാൻ കഴിയുമെന്നും ഫാ. പസൊളിനി പറഞ്ഞു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.