യുദ്ധങ്ങളാൽ ഏറെ കലുഷിതമായ ലോകത്തിൽ സ്‌നേഹവും നീതിയും ഐക്യവും പുനഃസ്ഥാപിക്കണമെങ്കിൽ യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി ഏറെ ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം വെളിപ്പെടുത്തിയത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്: “ക്രിസ്തുവിന്റെ ഹൃദയം ഒരു വഴിയാണ്. അതൊരു ദാനമാണ്, അതൊരു കണ്ടുമുട്ടലാണ്. അവിടെ നമുക്ക് ആരോഗ്യകരവും സന്തോഷകരവുമായ രീതിയിൽ ആശയവിനിമയം നടത്താനും ഈ ലോകത്തിൽ സ്നേഹത്തിന്റെയും നീതിയുടെയും രാജ്യം കെട്ടിപ്പടുക്കാനും കഴിയും. ക്രിസ്തുവിന്റെ തിരുഹൃദയത്തോട് നമ്മുടെ ഹൃദയങ്ങളെ ഐക്യപ്പെടുത്തുമ്പോൾ സാമൂഹികമായ ഈ അദ്ഭു തം സാധ്യമാകുന്നു.”