“മാർപാപ്പയുടെ സന്ദർശനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു”: ബഹ്റൈനിലെ ആദ്യത്തെ റോമൻ കത്തോലിക്കാ പള്ളി പണിത കുടുംബം

നവംബർ മൂന്നു മുതൽ ആറു വരെ ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന ബഹ്‌റൈൻ സന്ദർശനത്തിൽ പാപ്പായെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബഹ്റൈനിലെ ചില കത്തോലിക്കാ കുടുംബങ്ങൾ.

78-കാരിയായ നജ്‌ല ഉച്ചിയുടെ പിതാവ് ബാഗ്ദാദിൽ നിന്നുള്ള സൽമാൻ ഉച്ചിക്കാണ് 1939- ൽ രാജ്യത്തെ ആദ്യത്തെ റോമൻ കത്തോലിക്കാ പള്ളി പണിയാനുള്ള ചുമതല നൽകപ്പെട്ടത്. 80- ലധികം വർഷങ്ങൾക്കു ശേഷം, മാർപാപ്പ നവംബർ 6- ന് ചരിത്രപരമായ ഈ സേക്രഡ് ഹാർട്ട് ദൈവാലയം സന്ദർശിക്കും.

“ബാബ (അവളുടെ പിതാവ്) പള്ളി പണിതതിനു ശേഷം ഭയങ്കര സന്തോഷത്തിലായിരുന്നു. ഞാൻ ഈ  പള്ളിയെ സ്നേഹിക്കുന്നത് എന്റെ പിതാവ് നിർമ്മിച്ചതുകൊണ്ടല്ല, മറിച്ച് വൈദികരും സന്യാസിനികളും ഇവിടെ പ്രാർത്ഥിക്കാൻ വരുന്നു എന്നതിനാലാണ്. മാർപാപ്പ സമാധാനസന്ദേശവുമായാണ് ഇവിടെ സന്ദർശനത്തിനായി വരുന്നത്” – നജ്‌ല ഉച്ചി പറയുന്നു.

മറ്റൊരു ഇടവകാംഗമാണ് 79- കാരനായ അലക്‌സ് സിമോസ്. 1939- ൽ പള്ളിയിൽ വച്ച് ആദ്യമായി മാമ്മോദീസ സ്വീകരിച്ചത് തന്റെ സഹോദരിയാണെന്ന് സിമോസ് പറയുന്നു. 76- കാരിയായ ഫ്ലോറിൻ മത്യാസ് 1960- കളിൽ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് വിവാഹം കഴിച്ചു വന്നയാളാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.