യുദ്ധം ലെബനനിലെ 9,000 ത്തോളം വരുന്ന ക്രൈസ്തവരുടെ ജീവൻ അപകടത്തിലാക്കുന്നു: സന്യാസിനിയുടെ മുന്നറിയിപ്പ്

തെക്കൻ ലെബനനിലെ മൂന്ന് ഗ്രാമങ്ങളിലെ 9,000 ത്തോളം വരുന്ന ക്രിസ്ത്യാനികളുടെ ദാരുണമായ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സന്യാസ സഭാംഗമായ സിസ്റ്റർ മായ എൽ ബെയ്‌നോ. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധംമൂലം ഈ ഗ്രാമവാസികൾ നിരന്തരമായ അപകടത്തെ അഭിമുഖീകരിക്കുന്നു എന്നും സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുന്നു എന്നും സിസ്റ്റർ ബെയ്‌നോ പറഞ്ഞു.

“സ്ഥിതി ഭയാനകമാണ്. ഞങ്ങൾ നിരന്തരം അപകടത്തിലാണ്. സമീപത്ത് ഒരു ആശുപത്രിയുമില്ല. ഞങ്ങൾക്ക് ഒരുദിവസം മൂന്നുമണിക്കൂർ മാത്രമേ വൈദ്യുതിയുള്ളൂ, വെള്ളമോ ഇന്റർനെറ്റ് കണക്ഷനോ ഇല്ല” അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം ഉയർത്തിക്കാട്ടിക്കൊണ്ട് സിസ്റ്റർ മായ പറയുന്നു.

ഭക്ഷണവും സഹായവിതരണവും ആവശ്യമായിവരുന്ന ആളുകളുടെ എണ്ണം കൂടുന്നു എന്ന് സിഡോണിലെ ബിഷപ്പ് മറൂൺ അമ്മാർ റിപ്പോർട്ട് ചെയ്തു.

ആളുകൾ പള്ളികളിൽ അഭയം തേടുകയാണെന്നും ഭൗതികസഹായം ആവശ്യമാണെന്നും ACN പ്രോജക്ട് കോർഡിനേറ്റർ മാരിയേലെ ബൂട്രോസ് അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച്, ശൈത്യകാലം അടുത്തുവരികയാണ്. വീടും ഭൂമിയും നഷ്‌ടപ്പെടുമെന്ന ഭയത്താൽ അവശേഷിക്കുന്ന ക്രിസ്‌ത്യാനികളുടെ ദുരവസ്ഥയ്‌ക്ക് ഊന്നൽ നൽകി, ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ഐൻ ഏബൽ താമസിക്കാനായി സിസ്റ്റർ മായ തിരഞ്ഞെടുത്തു.

“എല്ലാവരും പലായനം ചെയ്തവരെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, വീടും സ്ഥലവും എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഭയന്നുതാമസിച്ചിരുന്ന സ്ഥലത്തുതന്നെ തുടരുന്ന നിരവധി ക്രിസ്ത്യാനികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല” – സിസ്റ്റർ മായ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.