2007 മുതൽ മെക്സിക്കോ സിറ്റിയിൽ ഗർഭച്ഛിദ്രത്തിന് ഇരയായത് 8,60,000-ലധികം കുഞ്ഞുങ്ങൾ

2007 മുതൽ മെക്സിക്കോ സിറ്റിയിൽ മാത്രം 864,750 കുഞ്ഞുങ്ങൾ ഗർഭച്ഛിദ്രത്തിന് ഇരയായി. മെക്‌സിക്കൻ തലസ്ഥാനത്ത് നിന്നുള്ള ഔദ്യോഗിക വിവരങ്ങളാണ് ഈ റിപ്പോർട്ടിനടിസ്ഥാനമെന്ന് പ്രോ-ലൈഫ് പ്രവർത്തകർ വെളിപ്പെടുത്തുന്നു. അതിനാൽ പ്രൊ ലൈഫ് പ്രവർത്തകർ മെക്സിക്കോയിൽ ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന നിയമനിർമ്മാണത്തിനുള്ള സമ്മർദ്ദത്തിനു വഴങ്ങരുതെന്ന് ആവശ്യപ്പെട്ടു.

2007 ഏപ്രിലിൽ ഗർഭത്തിന്റെ 12 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കി നിയമഭേദഗതി വരുത്തിയ സ്ഥലമാണ് മെക്സിക്കോ സിറ്റി. ആറ് വർഷത്തിനുള്ളിൽ – 2018 മുതൽ 2024 വരെ – ഒമ്പതു സംസ്ഥാനങ്ങളിൽ ഗർഭാവസ്ഥയുടെ 12 ആഴ്ച വരെയുള്ള ഗർഭഛിദ്രം ക്രിമിനൽ കുറ്റമാക്കുന്ന നിയമത്തിന് അംഗീകാരം നൽകി. മെക്സിക്കോയിലെ സിനലോവ സംസ്ഥാനം ഗർഭാവസ്ഥയുടെ 13 ആഴ്ച വരെ ഗർഭഛിദ്രം കുറ്റകരമല്ലാതാക്കി.

മെക്‌സിക്കൻ തലസ്ഥാനത്ത് ജീവനുവേണ്ടിയുള്ള മാർച്ച് സംഘടിപ്പിക്കുന്ന സിവിൽ അസോസിയേഷനായ പാസോസ് പോർ ലാ വിഡ സെപ്തംബർ 26-ന് മെക്‌സിക്കോ സിറ്റി ലെജിസ്ലേറ്റീവ് അസംബ്ലിക്ക് മുന്നിൽ പ്രകടനം നടത്തി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.