![vatican](https://i0.wp.com/www.lifeday.in/wp-content/uploads/2024/11/vatican-1.jpg?resize=696%2C435&ssl=1)
ജൂബിലി വർഷത്തിനു മുന്നോടിയായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പുതിയ വെബ്‌ക്യാമുകൾ സ്ഥാപിക്കും. അത് യൂ ട്യൂബ് വഴി സ്ട്രീം ചെയ്യും. ഈ വെബ്‌ക്യാം വഴി വിശ്വാസികൾക്ക് വി. പത്രോസിന്റെ ശവകുടീരത്തിൽ പ്രാർഥിക്കാൻ അവസരം നൽകുന്നു.
ഫാബ്രിക് ഓഫ് സെന്റ് പീറ്റേഴ്‌സിന്റെ പ്രസിഡന്റ് കർദിനാൾ മൗറോ ഗാംബെറ്റിയും ബസിലിക്കയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. എൻസോ ഫോർട്ടുനാറ്റോയും ഒരു പത്രസമ്മേളനത്തിൽ വെബ്‌ക്യാമുകൾ സ്ഥാപിച്ചതായി വെളിപ്പെടുത്തി. ഡിസംബർ രണ്ടിന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ തന്നെ ഇൻസ്റ്റാളേഷൻ ഉദ്ഘാടനം ചെയ്യും.
സ്ഥാപിക്കുന്ന രണ്ട് വെബ്‌ക്യാമുകളിൽ ആദ്യത്തേത് വി. പത്രോസിന്റെ ശവകുടീരത്തിനുള്ളിൽ സ്ഥിതിചെയ്യും. ഇതുവരെ സന്ദർശകർക്ക് സ്ഫടികത്താൽ കവചിതമായ ശവകുടീരത്തിന്റെ ഒരു അറയിലേക്ക് നോക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഏതു സമയത്തും – രാവും പകലും – ശവകുടീരത്തിലേക്ക് വെർച്വൽ ആക്സസ് ഉണ്ടായിരിക്കും. രണ്ടാമത്തെ ക്യാമറ വത്തിക്കാനിലെ വിശുദ്ധ വാതിലിനു മുൻപിലായി സ്ഥാപിക്കും. അതിലൂടെ ജൂബിലി വർഷം മുഴുവനും തീർഥാടകർ പ്രവേശിക്കും. വിശുദ്ധ വാതിലിനു മുൻപിലുള്ള ക്യാമറ 2025 ലെ ജൂബിലി വർഷത്തിൽ മാത്രമേ ഉണ്ടാകൂ.