ഫ്രാൻസിസ് പാപ്പയുടെ മരണകാരണങ്ങൾ വെളിപ്പെടുത്തി വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതവും ഹൃദയധമനികളുടെ തകർച്ചയുമാണെന്നു വെളിപ്പെടുത്തി വത്തിക്കാൻ. വത്തിക്കാൻ പ്രസ്സ് ഓഫീസാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് നൽകിയത്.

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട് പ്രകാരം, സാന്താ മാർത്തയിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇന്നലെ രാവിലെ 7:35 നാണ് മരണം സംഭവിച്ചത്. വത്തിക്കാൻ ആരോഗ്യ ഏജൻസിയുടെ ഡയറക്ടർ ഡോ. ആൻഡ്രിയ അർക്കാലി ഒപ്പിട്ട രേഖയിൽ, പരിശുദ്ധ പിതാവ് സെറിബ്രൽ സ്ട്രോക്കിനെ തുടർന്ന് കോമയിലാകുകയും ‘തിരിച്ചറിയാൻ കഴിയാത്ത കാർഡിയോ സർക്കുലേറ്ററി കൊഫിൽസ്’ മൂലമാണ് മരിച്ചത് എന്നുമാണ് ഉള്ളത്.

മാർച്ച് 23 ന് റോമിലെ ജെമെല്ലി പോളിക്ലിനിക്കിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ട പരിശുദ്ധ പിതാവ് വിശ്രമത്തിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.