സഭാസമൂഹങ്ങളുടെ സുരക്ഷാ നടപടിയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ച് വത്തിക്കാൻ

ലോകമെമ്പാടുമുള്ള സഭാസമൂഹങ്ങളുടെ സുരക്ഷാ നടപടിയെക്കുറിച്ചുള്ള ആദ്യ വാർഷികറിപ്പോർട്ട് പ്രസിദ്ധീകരിച്ച് വത്തിക്കാൻ. കത്തോലിക്ക സഭയിലെ, ആഫ്രിക്ക മുതൽ ഓഷ്യാനിയ വരെയുള്ള രൂപതകളിലെ നിയമങ്ങളും നടപടിക്രമങ്ങളും വിലയിരുത്തിയാണ് ഒക്ടോബർ 29 ന് റിപ്പോർട്ട് പുറത്തിറക്കിയത്.

“ഈ റിപ്പോർട്ട് സഭയ്ക്കുള്ളിലെ വിജയപരാജയങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ഓഡിറ്റല്ല, മറിച്ച് നയങ്ങളും നടപടിക്രമങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു അവലോകനമാണ്” – കമ്മീഷൻ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ രൂപതാസംരക്ഷണ സമ്പ്രദായങ്ങളും സഭാപരമായ ഉത്തരവുകളും വിലയിരുത്തലിനു വിധേയമാക്കിയിരുന്നു.

സാംസ്കാരികവും സാമ്പത്തികവുമായ തടസ്സങ്ങൾ മുതൽ കാനൻ നിയമം, മന:ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പരിശീലനം സിദ്ധിച്ച ആളുകളുടെ കുറവ് വരെയുള്ള നിർണ്ണായക തടസ്സങ്ങൾ കമ്മീഷൻ ഉദ്ധരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.