കാർലോ അക്കുത്തിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം മാറ്റിവച്ചതായി വത്തിക്കാൻ

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ഏപ്രിൽ 27 ന് നടക്കാനിരുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം മാറ്റിവച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈസ്റ്ററിന്റെ രണ്ടാം ഞായറാഴ്ച അല്ലെങ്കിൽ ദൈവകരുണയുടെ ഞായറാഴ്ച കൗമാരക്കാരുടെ ജൂബിലിയുടെ ഭാഗമായി നടത്താനിരുന്ന ദിവ്യകാരുണ്യ ആഘോഷവും വിശുദ്ധപദവി പ്രഖ്യാപന ചടങ്ങും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാർപാപ്പയുടെ വിയോഗത്തെത്തുടർന്നു മാറ്റിവച്ചു എന്നാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്.

‘ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പോസ്തലൻ’ എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ്, ലോകമെമ്പാടുമുള്ള യുവ വിശ്വാസികളിലും തീർഥാടകരിലും വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നു. 2025 വിശുദ്ധ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ യുവജന ജൂബിലിയിൽ പങ്കെടുക്കാൻ 80,000-ത്തിലധികം കൗമാരക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സുവിശേഷവൽക്കരണത്തിനുള്ള ഡിക്കാസ്റ്ററി കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.