ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് വത്തിക്കാൻ

റഷ്യ ഉക്രൈനിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24-ന് മൂന്നു വർഷം പിന്നിട്ടു. മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് പരിശുദ്ധ സിംഹാസനം ഉക്രൈനിൽ സമാധാനത്തിനായി വീണ്ടും അഭ്യർഥിച്ചു. OSCE സ്ഥിരം കൗൺസിലിന്റെ 1,509-ാമത് ശാക്തീകരണ യോഗത്തിൽ സ്റ്റേറ്റുകളുമായും വത്തിക്കാന്റെ അന്താരാഷ്ട്ര സംഘടനകളുമായും ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗെർ ആണ് സന്ദേശത്തിലൂടെ സമാധാനത്തിനായി ആഹ്വാനം ചെയ്തത്.

“യുദ്ധം ഉക്രൈനിൽ വളരെയധികം കഷ്ടപ്പാടുകൾ വരുത്തി. നിരപരാധികളായ സാധാരണക്കാർ ഉൾപ്പെടെ നിരവധി ജീവൻ അപഹരിച്ചു. ഈ യുദ്ധം അടിസ്ഥാന സൗകര്യങ്ങൾക്കും പാരിസ്ഥിതിക തകർച്ചയ്ക്കും കാരണമായി. ദശലക്ഷക്കണക്കിന് ആളുകൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കൂടുതൽ വഷളാക്കുകയും ചെയ്തു”- ആർച്ച് ബിഷപ്പ് ഗല്ലഗെർ പറഞ്ഞു.

ഈ യുദ്ധം മൂലം ഉണ്ടായ മാനുഷിക പ്രതിസന്ധിയെക്കുറിച്ച് പരിശുദ്ധ സിംഹാസനം ആശങ്കാകുലരാണ്. തടവുകാരെ, പ്രത്യേകിച്ച് ഗുരുതരമായി പരിക്കേറ്റ സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ സുരക്ഷയെക്കുറിച്ചും പ്രത്യേകം പ്രതിജ്ഞാബദ്ധമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.