![ukraine](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/ukraine.jpg?resize=696%2C435&ssl=1)
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉക്രേനിയൻ പ്രതിരോധസേനയും റഷ്യൻ ആക്രമണകാരികളും തമ്മിൽ 99 പോരാട്ടങ്ങൾ നടന്നിട്ടുണ്ടെന്ന് ഉക്രൈനിൽ നിന്നുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോക്രോവ്സ്ക്സിൽ ഉക്രേനിയൻ സൈന്യം 33 ശത്രു ആക്രമണങ്ങളെ ചെറുത്തു. ഫെബ്രുവരി 10, തിങ്കളാഴ്ച രാവിലെ 08:00 ന് പ്രവർത്തന അപ്‌ഡേറ്റ് നൽകിക്കൊണ്ട് ഉക്രൈനിലെ സായുധസേനയുടെ ജനറൽ സ്റ്റാഫ് ഫേസ്ബുക്കിൽ ഇത് റിപ്പോർട്ട് ചെയ്തു.
ഇന്നലെ റഷ്യൻ സൈന്യം മിസൈലുകൾ ഉപയോഗിച്ച് രണ്ട് ആക്രമണങ്ങൾ നടത്തി. 87 വ്യോമാക്രമണങ്ങളും 138 ഗൈഡഡ് ബോംബാക്രമണങ്ങളും ഉക്രൈന്റെ ജനവാസകേന്ദ്രങ്ങളിൽ വർഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള 22 പ്രദേശങ്ങളിൽ റഷ്യൻസൈന്യം വ്യോമാക്രണം നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,170 റഷ്യക്കാർ കൊല്ലപ്പെട്ടതായും ഉക്രൈൻ ഫോം റിപ്പോർട്ട് ചെയ്തു.