രക്തസാക്ഷികളെ ആദരിക്കുന്നതിനായി കത്തോലിക്കാ കേന്ദ്രീകൃത മ്യൂസിയം നിർമ്മിക്കാൻ ഉഗാണ്ടയിലെ കത്തോലിക്കാ സഭ

ഉഗാണ്ടൻ രക്തസാക്ഷികളുടെ ത്യാഗങ്ങളെ ആദരിക്കുന്ന ഒരു പുതിയ മ്യൂസിയത്തിനായി പദ്ധതിയിട്ടുകൊണ്ട് ഉഗാണ്ടയിലെ കത്തോലിക്കാ സഭ. 2024- ൽ സഭ ഉഗാണ്ടൻ രക്തസാക്ഷികളെ വിശുദ്ധിയിലേക്ക് ഉയർത്തിയതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന സമയത്താണ് ഈ സുപ്രധാന പ്രഖ്യാപനം.

എൻകോസിയിലെ ഉഗാണ്ട രക്തസാക്ഷി സർവകലാശാലയിലായിരിക്കും മ്യൂസിയം സ്ഥിതിചെയ്യുകയെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ രക്തസാക്ഷികളുടെ ജീവിതത്തിലെ വിശ്വാസപരമായ ഘടകങ്ങളിൽ മ്യൂസിയം കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കമ്പാല ആർച്ച്ഡിയോസെസൻ ആർക്കൈവിസ്റ്റ് ഫാ. ആന്റണി മ്യൂസ്യൂബിർ അഭിപ്രായപ്പെട്ടു. ഉഗാണ്ടയിൽ രക്തസാക്ഷികൾക്കായി സമർപ്പിച്ചിരിക്കുന്ന ആംഗ്ലിക്കൻ സഭയുടെ ഒരു മ്യൂസിയം ഇതിനകം ഉള്ളതിനാൽ കത്തോലിക്കാ സഭയുടെ ഈ മ്യൂസിയം കൂടുതൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.

ആംഗ്ലിക്കൻ സഭ 2015-ലാണ് നാമുഗോംഗോയിൽ മ്യൂസിയം തുറന്നത്. അവിടെയാണ് 45 ക്രിസ്ത്യൻ രക്തസാക്ഷികളെ (22 ആംഗ്ലിക്കൻ, 23 കത്തോലിക്കാ) സംസ്കരിച്ചിരിക്കുന്നത്. 2015-ൽ ഉഗാണ്ട സന്ദർശനവേളയിൽ ഫ്രാൻസിസ് മാർപാപ്പ ഈ മ്യൂസിയം സന്ദർശിച്ചിരുന്നു. കത്തോലിക്കാ സഭ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മ്യൂസിയം രക്തസാക്ഷികളുമായും വിശുദ്ധരുമായും ബന്ധപ്പെട്ട തിരുശേഷിപ്പുകൾ ഉൾപ്പെടെയുള്ള പുതുക്കിയ വിവരങ്ങളും സ്മരണകളും ഉൾപ്പെടുത്തിയിട്ടുള്ളവയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.