മെക്സിക്കോയിൽ രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടു

മെക്സിക്കോ സ്റ്റേറ്റിൽ രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടു. ഒരു ദൈവാലയത്തിൽ വിശുദ്ധ കുർബാനയെ അവഹേളിച്ചു. മറ്റൊരു സംഭവം, ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് റെമഡീസിനുപുറത്ത് വെടിവയ്പ്പ് നടക്കുകയും അത് ഒരു യുവതിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തതാണ്.

ഡിസംബർ 15 ന് അതിരാവിലെ മെക്‌സിക്കോ സ്‌റ്റേറ്റിലെ ത്ലാൽനെപന്റ്ല ഡി ബാസ് മുനിസിപ്പാലിറ്റിയിലെ എക്‌ടെപെക് രൂപതയിലെ ഔവർ ലേഡി ഓഫ് ഗ്വാഡലൂപ്പ് ഡെൽ റിസ്‌കോ ഇടവകയിലുള്ള ഹോളി ഫാമിലി ചാപ്പലിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബാനയെ അവഹേളിച്ചു. ‘സക്രാരിയിൽനിന്നും വിശുദ്ധ കുർബാന നീക്കംചെയ്യുകയും എടുത്തെറിയുകയും ചെയ്തു’ എന്ന് രൂപത അഡ്മിനിസ്ട്രേറ്റർ മോൺസിഞ്ഞോർ ലൂയിസ് മാർട്ടിനെസ് ഫ്ലോറസിന്റെ പ്രസ്താവനയിൽ പറയുന്നു. ഈ പ്രവർത്തിക്കു പരിഹാരമായി ആ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ച് പ്രാർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.