![Trucks,-humanitarian-aid,-Gaza,-after-accord-reached](https://i0.wp.com/www.lifeday.in/wp-content/uploads/2023/10/Trucks-humanitarian-aid-Gaza-after-accord-reached.jpg?resize=696%2C435&ssl=1)
ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നിതിനിടയിലും ഗാസയിലെ ദുരിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകി രണ്ടാംഘട്ട സഹായമെത്തി. ഞായറാഴ്ച രാത്രിയാണ് ഈജിപ്ത് അതിർത്തിയായ റഫാ വഴി 17 ട്രക്കുകൾ ഗാസയിലേക്ക് പ്രവേശിച്ചത്. ഒക്‌ടോബർ ഏഴുമുതൽ ഹമാസ് തീവ്രവാദികൾ തടവിലാക്കിയ 200 -ലധികം അമേരിക്കൻ ബന്ദികളെ മോചിപ്പിച്ചതിനു തൊട്ടുപിന്നാലെ, ആദ്യ മാനുഷികസഹായം വഹിക്കുന്ന ലോറികൾക്ക് തെക്കൻ ഗാസയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു.
ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള സഹായമാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഒരു വെയർഹൗസിൽ ചരക്കെത്തിക്കഴിഞ്ഞാൽ, അത് ആശുപത്രികൾക്കും വടക്കൻഗാസയിൽ നിന്ന് ഒഴിപ്പിക്കുന്നവർക്കും വിതരണംചെയ്യുന്നതിനായി തരംതിരിക്കും. ഞായറാഴ്ച സഹായവുമായി എത്തിയ വാഹനവ്യൂഹത്തിൽ മൊത്തം 19 ട്രക്കുകൾ ഉൾപ്പെട്ടിരുന്നുവെന്നും അതിൽ മെഡിക്കൽ, ഭക്ഷ്യസാധനങ്ങൾ എന്നിവ ഉണ്ടായിരുന്നെന്നും സുരക്ഷാ – മാനുഷികവൃത്തങ്ങൾ അറിയിച്ചു.
വളരെ അത്യാവശ്യമായ സാധനസാമഗ്രികളടങ്ങിയ 20 ട്രക്കുകളുടെ ആദ്യവാഹനവ്യൂഹം ശനിയാഴ്ച റാഫ വഴി ഗാസയിലേക്കു പ്രവേശിച്ചു. ഈ സഹായങ്ങൾ ഞായറാഴ്ചയോടെ വിതരണം ചെയ്യാൻ ആരംഭിച്ചിരുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രായേൽമണ്ണിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തിനു മറുപടിയായി ഇസ്രായേൽ ഗാസയിൽ സമ്പൂർണ്ണ ഉപരോധം ഏർപ്പെടുത്തുകയും വ്യോമാക്രമണം നടത്തുകയും ചെയ്തു. ഗാസയിലെ മാനുഷികസാഹചര്യങ്ങൾ വഷളായതിനാൽ ഗാസയിലേക്കുള്ള പ്രധാന പ്രവേശന, എക്സിറ്റ് പോയിന്റായ റഫ ക്രോസിംഗ്, സഹായം എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു.