
ഉപവാസത്തിന്റെയും പ്രാർഥനയുടെയും വഴികളിലൂടെ സഞ്ചരിച്ച ക്രൈസ്തവലോകം പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഈസ്റ്റർ ആഘോഷിക്കുന്നത്.
വിശുദ്ധവാരത്തിലൂടെ കടന്നുവന്ന ക്രൈസ്തവർക്ക് ഇത് ആനന്ദിന്റെയും ആഘോഷത്തിന്റെയും വേളയാണ്. ഉയിർപ്പു തിരുനാളിനോടനുബന്ധിച്ച് ദൈവാലയങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും. പല ദൈവാലയങ്ങളിലും രാത്രികുർബാനകളും ഉയിർപ്പ് തിരുക്കർമ്മവും നടന്നു. ഉയിർപ്പ് തിരുനാളോടെ ഈ വർഷത്തെ വിശുദ്ധ വാരത്തിന് അവസാനമാവുകയാണ്.