ഫിലിപ്പീൻസിൽ ദുഃഖവെള്ളിയാഴ്ചത്തെ പരിഹാര പ്രദക്ഷിണത്തിനിടെ വാഹനം ഇടിച്ചുകയറി കൊല്ലപ്പെട്ടത് മൂന്നുപേർ

ഫിലിപ്പീൻസിൽ ദുഃഖവെള്ളിയാഴ്ച നടന്ന പരിഹാര പ്രദക്ഷിണത്തിനിടെയിലേക്ക് വാഹനം ഇടിച്ചുകയറി മൂന്നുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിൽ ഫിലിപ്പീൻസിലെ ബക്കോലോഡ് ബിഷപ്പ് പട്രീഷ്യോ ബുസോൺ അനുശോചനം അറിയിക്കുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.

മരിച്ച മൂന്നുപേരും ബക്കോലോഡ് സിറ്റിയിലൂടെ നടക്കുന്ന ദുഃഖവെള്ളിയാഴ്ചത്തെ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരായിരുന്നു. രണ്ടുപേർ ബരങ്കേ അലംഗിലാനിലെ ഔർ ലേഡി ഓഫ് ദി മോസ്റ്റ് ഹോളി റോസറി ഇടവകയിലെ അംഗങ്ങളാണെന്നും മറ്റൊരാൾ കോളേജ് വിദ്യാർഥിയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് 17 പേർക്ക് പരിക്കേറ്റത്.

അപകടത്തിന് കാരണക്കാരനായ ജഗ്പ്രീത് ഷിംഗ്, മറ്റ് നാല് പേരോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ടൊയോട്ട ഇന്നോവ ഒരു ട്രൈസൈക്കിളിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഷിംഗും കൂട്ടാളികളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഫിലിപ്പീൻസിൽ, ട്രൈസൈക്കിൾ എന്നത് നിരവധി യാത്രക്കാരെ വഹിക്കാൻ കഴിയുന്ന ഒരു മോട്ടോർ ഘടിപ്പിച്ച വാഹനമാണ്.

ഫിലിപ്പീൻസിൽ ദുഃഖവെള്ളിയാഴ്ച നടന്ന പരിഹാര പ്രദക്ഷിണത്തിനിടെയിലേക്ക് വാഹനം ഇടിച്ചുകയറിയാണ് മൂന്നുപേർ കൊല്ലപ്പെട്ടത്. “അവരുടെ അകാലത്തിലുള്ള മരണം കുരിശിലെ ക്രിസ്തുവിന്റെ നിലവിളിയെ പ്രതിധ്വനിപ്പിക്കുന്നു: ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട്…?’ ഇതുപോലുള്ള നിമിഷങ്ങളിൽ, നമുക്കും ഉത്തരങ്ങളില്ലാതെ അവശേഷിക്കുന്നു. ഇത് നമ്മുടെ ദുഃഖവെള്ളിയാഴ്ചയാണ്. എന്നാൽ ഈ ദുഃഖവും നഷ്ടവും ഒരു ദിവസം ഈസ്റ്റർ കൃപയിലേക്കുള്ള വഴി തുറക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു” – ബിഷപ്പ് ബുസോൺ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.