മണിപ്പൂരിൽ ഇപ്പോൾ അക്രമങ്ങൾ കുറവാണ്, എന്നാൽ സമാധാനത്തിനായുള്ള നടപടിക്രമങ്ങൾ ആവശ്യമാണ്: ഇംഫാൽ ആർച്ചുബിഷപ്പ്

“ഇന്ത്യൻ സായുധ സേനയുടെ വൻ സാന്നിധ്യത്തിന് നന്ദി, മണിപ്പൂരിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഇന്ന് ആക്രമങ്ങൾ കുറവാണ്: സംഘർഷഭരിതമായ രണ്ട് സമുദായങ്ങളെ വേർതിരിക്കുന്ന എല്ലാ ബഫർ സോണുകളിലുമായി 70000-ലധികം സൈനികരെ വിന്യസിച്ചിരിക്കുന്നു. എന്നാൽ ഔദ്യോഗിക വെടിനിർത്തലും സമാധാനത്തിനുമായി കൃത്യമായ മധ്യസ്ഥ നടപടികൾ ആവശ്യമാണ്”- മണിപ്പൂർ ആർച്ച് ബിഷപ്പ് ലിനസ് നെലി പറയുന്നു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ 2023 മെയ് മാസത്തിൽ മെയ്തേയ്, കുക്കി-സോ സമൂഹങ്ങൾക്കിടയിൽ ഒരു അന്തർ-വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ഇത് വളരെ വലിയ തുടർ അക്രമങ്ങളിലേക്ക് നയിച്ചു.

സാമൂഹിക തലത്തിൽ ആശങ്കാജനകമായ പ്രതിഭാസങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. “മയക്കുമരുന്ന് കടത്തിന്റെ വർധനവ്, ആയുധങ്ങൾ വാങ്ങുന്ന ആളുകളുടെ തീവ്രവാദം, വർധിച്ചുവരുന്ന കൊള്ള എന്നിങ്ങനെ നീളുന്നു ഇവിടുത്തെ അക്രമസംഭവങ്ങൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തിന്റെയും കേന്ദ്ര സർക്കാരിന്റെയും പരാജയം കൊണ്ടാണ് കുറ്റകൃത്യങ്ങൾ വളരുന്നത്. സമൂഹം വളരെ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു”- ബിഷപ്പ് നെലി പറയുന്നു.

“നിഷ്‌പക്ഷ സമുദായങ്ങളിലെ അംഗങ്ങൾക്കോ ​​മറ്റ് വംശീയ വിഭാഗങ്ങൾക്കോ ​​മാത്രമേ മെയ്തിയുടെയും കുക്കിയുടെയും കർശനമായ നിയന്ത്രങ്ങളുടെ അടച്ച പ്രദേശങ്ങൾക്കിടയിലുള്ള അതിർത്തി കടക്കാൻ അനുവാദമുള്ളൂ. ഞങ്ങൾ വീടുകൾ പണിയുക, ഉപജീവനമാർഗം, വിദ്യാഭ്യാസം, മാനസിക പിന്തുണ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു”- ബിഷപ്പ് കൂട്ടിച്ചേർത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.