കോട്ടയം: പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്ര കോഴ്സ് നാലാം ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും അഞ്ചാം ബാച്ചിന്റെ ഉദ്ഘാടനവും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ ഫാ. വര്‍ഗീസ് താനമാവുങ്കല്‍ നിര്‍വഹിച്ചു. സന്യസ്തർക്കും അൽമായർക്കും പരിശുദ്ധ കുർബാനയിൽ ആഴമായ അറിവും ബോധ്യവും നൽകുക എന്ന ലക്ഷ്യത്തോടെ 2017 ൽ ആരംഭിച്ചതാണ് ഈ കോഴ്സ്.
എം. സി. ബി. എസ്. എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോസഫ് ചൊവ്വേലിക്കുടിയില്‍, വടവാതൂര്‍ പൗരസ്‌ത്യ വിദ്യാപീഠം തിയോളജി ഫാക്കല്‍റ്റി ഡീന്‍ ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍, എം. സി. ബി. എസ്. ജനറൽ കൗണ്‍സിലര്‍ ഫാ. സ്കറിയ കുന്നേല്‍, വിക്കര്‍ പ്രൊവിൻഷ്യല്‍ ഫാ ആന്റണി കുറ്റിക്കല്‍, കോഴ്സ് ഡയറക്‌ടർ ഫാ. ജയ്‌മോൻ മുളപ്പഞ്ചേരി എന്നിവർ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിച്ചു.
2023-24 കാലയളവിൽ നടന്ന നാലാം ബാച്ചിൽ സന്യസ്തരും അൽമായരും ഉൾപ്പെടെ 36 പേരാണ് സർട്ടിഫിക്കറ്റിന് അർഹരായത്. 2024-25 അധ്യയനവർഷത്തിലെ ക്ലാസുകൾ നവംബര്‍ 23 ശനിയാഴ്ച ആരംഭിക്കും. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 8281927143, 9539036736 എന്നീ നമ്പരുകളില്‍ വിളിക്കുക.
എം. സി. ബി. എസ്. എമ്മാവൂസ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ വടവാതൂർ പൗരസ്‌ത്യ വിദ്യാപീഠത്തിന്റെ അംഗീകാരത്തോടെ നടക്കുന്ന ഒരു വർഷത്തെ കോഴ്സ്, കടുവാക്കുളം എമ്മാവൂസ് ദിവ്യകാരുണ്യ പഠനകേന്ദ്രത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. ഈ ശ്രേണിയിൽ 24 ക്ലാസുകളാണുള്ളത്. എല്ലാ മാസവും 2, 4 ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 1.30 – 5:00 മണി വരെയാണ് ക്ലാസുകൾ.
സന്യസ്തർക്കും അൽമായർക്കും പരിശുദ്ധ കുർബാനയിൽ ആഴമായ അറിവും ബോധ്യവും നൽകുക എന്നതാണ് കോഴ്സിന്റെ ലക്ഷ്യം. വടവാതൂർ പൗരസ്ത്യ വിദ്യാപീഠവുമായി അഫീലിയേറ്റ് ചെയ്തിരിക്കുന്നതാണ് ഈ ഡിപ്ലോമ കോഴ്സ്. എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ച കഴിഞ്ഞ് രണ്ടു മുതൽ 5. 30 വരെയാണ് ക്ലാസ്. ബൈബിൾ- ദൈവശാസ്ത്ര മേഖലയിലെ പ്രമുഖരാണ് ക്ലാസുകൾ നയിക്കുന്നത്.