‘ഗ്വാട്ടിമാലയുടെ രക്ഷാധികാരി’ ആയി പരിശുദ്ധ ജപമാലരാജ്ഞിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ വത്തിക്കാൻ

ഗ്വാട്ടിമാലയുടെ രക്ഷാധികാരിയായി പരിശുദ്ധ ജപമാലരാജ്ഞിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് വത്തിക്കാൻ. സാന്റോ ഡൊമിംഗോ ഡി ഗുസ്മാൻ ഇടവകയിൽ (ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ദി റോസറി ഓഫ് ഗ്വാട്ടിമാല) ഒക്ടോബർ ഒന്നിന്ന് അർപ്പിച്ച ദിവ്യബലിയിൽ വച്ചാണ് ബിഷപ്പ് ഗോൺസാലോ ഡി വില്ല വൈ വാസ്‌ക്വസ് ഈ ഔദ്യോഗികരേഖ പ്രസിദ്ധമാക്കിയത്.

“അനേകവർഷങ്ങളായി ഗ്വാട്ടിമാലയുടെ രക്ഷാധികാരിയായി ഞങ്ങൾ ആരാധിക്കുന്ന ജപമാലരാജ്ഞിയായ പരിശുദ്ധ കന്യകയെ ഇപ്പോൾ പരിശുദ്ധ സിംഹാസനം ഔദ്യോഗികമായി അംഗീകരിച്ചു. നിയമപരമായും ആരാധനാപരമായുമുള്ള എല്ലാ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും ഈ ഔദ്യോഗികരേഖ ഉറപ്പാക്കുന്നു” എന്ന് ബിഷപ്പ് ഗോൺസാലോ ദിവ്യബലിമധ്യേയുള്ള പ്രസംഗത്തിൽ പങ്കുവച്ചു. ഈ ഔദ്യോഗിക അറിയിപ്പ് ദിവ്യാരാധനയ്ക്കും കൂദാശകളുടെ പരിശീലനത്തിനുമുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.